ADVERTISEMENT

ഉടുപ്പി വെജിറ്റബിൾ ബിരിയാണി

1. ബസ്മതി അരി – 800 ഗ്രാം
2. കാരറ്റ് – 200 ഗ്രാം, ഒരിഞ്ചു കഷണങ്ങളാക്കിയത്
ബീൻസ് – 200 ഗ്രാം, ഒരിഞ്ചു കഷണങ്ങളാക്കിയത്
കോളിഫ്ളവർ – 200 ഗ്രാം, ചെറിയ പൂക്കളായി അടർത്തിയത്
ഗ്രീൻപീസ് – 200 ഗ്രാം
3. ജീരകം – ഒരു ചെറിയ സ്പൂൺ
പെരുംജീരകം – ഒരു വലിയ സ്പൂൺ
ഇഞ്ചി – ഒന്നരയിഞ്ചു കഷണം
വെളുത്തുള്ളി – 10 അല്ലി
തേങ്ങ ചുരണ്ടിയത് – ഒരു തേങ്ങയുടെ പകുതിയുടേത്
4. എണ്ണ – 150 ഗ്രാം
5. കറുവാപ്പട്ട – ഒരിഞ്ചു കഷണം
തക്കോലം – രണ്ട്
6. സവാള – മൂന്ന്–നാല് ഇടത്തരം
7. പച്ചമുളക് – 10, അറ്റം പിളർന്നത്
8. മല്ലിയില അരിഞ്ഞത് – ഒരു കപ്പിന്റെ മൂന്നിലൊന്ന്
പുതിനയില അരിഞ്ഞത് – കാൽ കപ്പ്
9. തക്കാളി – രണ്ട്–മൂന്ന്, പൊടിയായി അരിഞ്ഞത്
10. കട്ടത്തൈര് – ഒരു കപ്പ്, അടിച്ചത്
11. ചൂടുവെള്ളം – പാകത്തിന്
ഉപ്പ് – പാകത്തിന്
12. ബ്രെഡ് – നാലു സ്ലൈസ്, ഓരോന്നും ആറു കഷണങ്ങളാക്കി എണ്ണയിൽ ഗോൾഡന്‍ ബ്രൗൺ നിറത്തിൽ വറുത്തത്

ADVERTISEMENT

പാകം െചയ്യുന്ന വിധം

∙ അരി കഴുകി അര മണിക്കൂർ കുതിർത്ത ശേഷം ഊറ്റിവയ്ക്കണം.

ADVERTISEMENT

∙ പച്ചക്കറികൾ (രണ്ടാമത്തെ ചേരുവ) കഴുകി ഊറ്റി വേവിച്ചു വ യ്ക്കണം.

∙ മൂന്നാമത്തെ ചേരുവ മയത്തി ൽ അരച്ചുവയ്ക്കണം.

ADVERTISEMENT

∙ എണ്ണ ചൂടാക്കി കറുവാപ്പട്ടയും തക്കോലവും മൂപ്പിച്ച ശേഷം സവാള ചേർത്തു വഴറ്റണം.

∙ ഇതിലേക്കു പച്ചമുളകും ചേർത്തിളക്കിയ ശേഷം മല്ലിയിലയും പുതിനയിലയും ചേര്‍ത്തു വഴറ്റുക. അരപ്പും ചേർത്ത് അഞ്ച്–ആറ് മിനിറ്റ് നന്നായി വഴറ്റണം.

∙ ഇതിലേക്കു തക്കാളി ചേർത്തു ന ന്നായി വഴറ്റിയ ശേഷം തൈരു ചേർത്തു തുടരെയിളക്കണം. നന്നായി തിളച്ച ശേഷം ഒരു മിനിറ്റ് വേവിക്കണം. ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികളും പാകത്തിനുപ്പും ചേർത്തിളക്കി അഞ്ചു മിനിറ്റ് ഇടത്തരം തീയിൽ വേവിച്ചു വാങ്ങി മാറ്റിവയ്ക്കണം.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ അരിയിട്ട്, അരിയുടെ ഒരിഞ്ചു മുകളിൽ വരും വിധം നല്ല ചൂടുവെള്ളം ഒഴിക്കുക. പാകത്തിനുപ്പും ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക.

∙ അരി പകുതി വേവാകുമ്പോള്‍ തയാറാക്കിയ പച്ചക്കറി മിശ്രിതം ചേർത്തിളക്കി ചെറുതീയിൽ അടച്ചു വച്ച് വേവിച്ചെടുക്കണം.

∙ ഇതിലേക്കു വറുത്ത ബ്രെഡിന്റെ പകുതി ചേർത്തു മെല്ലേ ഇളക്കി യോജിപ്പിക്കണം.

∙ അടുപ്പിൽ നിന്നു വാങ്ങിയ ശേഷം  ബ്രെഡ് കഷണങ്ങളാക്കി ഗോള്‍ഡന്‍ നിറത്തില്‍ വറുത്തതു കൊണ്ട് അലങ്കരിച്ചു ചൂടോടെ  വിളമ്പാം.

ഫോട്ടോ : വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെർലി എം. എൽദോ

Authentic Udupi Vegetable Biryani Recipe:

Udupi Vegetable Biryani is a flavorful and aromatic rice dish packed with fresh vegetables and fragrant spices. This easy-to-follow recipe guides you through creating a delicious South Indian vegetarian biryani perfect for any occasion.

ADVERTISEMENT