ADVERTISEMENT

പഴുത്തതോ പച്ചയോ ആയ നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന രുചികരമായ ഒരു വിഭവമാണ് ഏത്തയ്‌ക്ക സബ്‌ജി. പച്ച നേന്ത്രക്കായയോ പഴുത്ത നേന്ത്രപ്പഴമോ ഉപയോഗിക്കാം. പഴുത്ത പഴം ഉപയോഗിക്കുമ്പോൾ വിഭവത്തിന് ചെറിയ മധുരവും എരിവും കലർന്ന രുചി ലഭിക്കുന്നു. ചിരകിയ തേങ്ങ, പച്ചമുളക്, ജീരകം എന്നിവ അരച്ച് ചേർത്താണ് സാധാരണയായി കറി തയ്യാറാക്കുന്നത്. മസാലകളുടെ എരിവും തേങ്ങയുടെ പാലും ചേരുന്നതോടെ ഇതിന് പ്രത്യേക രുചി ലഭിക്കുന്നു. 

ആവശ്യമായ ചേരുവകൾ 
1. പഴുത്തു തുടങ്ങിയ ഏത്തപ്പഴം- രണ്ട്
2. മുളകുപൊടി-  അര ടീസ്‌പൂൺ
മല്ലിപ്പൊടി- നാലു നുള്ള്
മഞ്ഞൾപ്പൊടി - രണ്ടു നുള്ള്
3. എണ്ണ- പാകത്തിന്
4. ജീരകം - ഒരു ടീസ്‌പൂൺ
കടുക്- കാൽ ടീസ്‌പൂൺ
കറിവേപ്പില - ഒരു ടീസ്‌പൂൺ
കായം - ഒരു തണ്ട്
5. പഞ്ചസാര - ഒരു നുള്ള്
6. വെള്ളം - അരക്കപ്പ്
7. മല്ലിയില അരിഞ്ഞത് - അര ടീസ്‌പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
. ഏത്തപ്പഴം വട്ടത്തിൽ മുറിച്ചു വയ്ക്കുക.
. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ അൽപം വെള്ളത്തിൽ കലക്കി പേസ്‌റ്റു രൂപത്തിലാക്കണം.
. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു പൊട്ടിക്കുക.
. ഇതിലേക്കു പേസ്റ്റാക്കിയ പൊടികളും ചേർത്ത്, എണ്ണ തെളിയും വരെ വഴറ്റുക.
. ബാക്കി വെള്ളവും ചേർത്തു തിളയ്ക്കുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന പഴം ചേർത്തു തിളപ്പിക്കണം.
. ഇതിലേക്കു പഞ്ചസാരയും ചേർത്തിളക്കണം.
. പഞ്ചസാര അലിയുമ്പോൾ വാങ്ങി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പുക.
ചോറിനോടൊപ്പം കഴിക്കാൻ പറ്റിയ മികച്ചൊരു വിഭവമാണിത്. സദ്യകളിൽ സൈഡ് ഡിഷ് ആയി ഇത് വിളമ്പാറുണ്ട്. 

ADVERTISEMENT
Discover the Flavorful Ethappazham Subji:

Ethappazham subji is a delicious curry made using either ripe or raw plantains, offering a delightful blend of sweet and spicy flavors. This versatile Kerala dish is perfect as a side for rice and is commonly served during feasts.

ADVERTISEMENT
ADVERTISEMENT