കുറുക്കു കാളനും ചോറും, ഒരു പ്രത്യേക രുചി തന്നെ
Mail This Article
കേരളത്തിലെ സദ്യകളിൽ ഒഴിച്ചുകൂടാനാവാത്ത, കട്ടത്തൈരും തേങ്ങയും ചേർത്തൊരുക്കുന്ന ഒരു പരമ്പരാഗത വിഭവമാണ് കാളൻ. വിശേഷദിവസങ്ങളിലെ സദ്യകളിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് കാളൻ. ഇതിന്റെ കട്ടിയുള്ള ഗ്രേവിയും തൈരിന്റെ സ്വാദുമാണ് സദ്യയ്ക്ക് പൂർണ്ണത നൽകുന്നത്.
ആവശ്യമായ ചേരുവകൾ
1. ചേന– ഒരു കഷ്‌ണം
കായ– രണ്ട്
2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി– അര ചെറിയ സ്പൂൺ
ഉപ്പ്– പാകത്തിന്
3. തൈര് ഉടച്ചത്– അര ലീറ്റർ
4.തേങ്ങ– ഒരു ചെറുത്, ചുരണ്ടിയത്
പച്ചമുളക്– അഞ്ച്
ജീരകം – കാൽ ചെറിയ സ്പൂൺ
കുരുമുളക്– 2 മണി
5. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
6. ഉലുവ – കാൽ ചെറിയ സ്പൂൺ
ഉഴുന്നു പരിപ്പ് – കാൽ ചെറിയ സ്പൂൺ
കടുക് – കാൽ ചെറിയ സ്പൂൺ
വറ്റൽമുളക് – നാല്, രണ്ടായി മുറിച്ചത്
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ ചേന ചെറിയ കഷ്‌ണങ്ങളാക്കുക.
. കായ തൊലി കളഞ്ഞ് നാലായി കീറി ചെറിയ കഷ്ണങ്ങളാക്കുക.
∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്ത് പ്രഷർ കുക്കറിലാക്കി വേവിക്കണം.
∙ വെന്ത ശേഷം മറ്റൊരു പാത്രത്തിലാക്കി ഉടച്ച് അടുപ്പത്തുവച്ച് വെള്ളം വറ്റിക്കുക.നന്നായി കുറുകുമ്പോൾ തൈരുടച്ചതു ചേർത്തിളക്കി വറ്റിക്കുക.
∙ നാലാമത്തെ ചേരുവ വെണ്ണ പോലെ അരച്ചതും ചേർത്തിളക്കി കുറുകി പതഞ്ഞു വരുമ്പോൾ ഓഫ് ചെയ്യുക. തിളയ്ക്കരുത്.
∙ വെളിച്ചെണ്ണയിൽ ആറാമത്തെ ചേരുവ മൂപ്പിച്ചു കറിയിൽ ഒഴിച്ചിളക്കുക.