സദ്യയിലെ രാജാവ് , കൊതിയൂറും മാമ്പഴ പുളിശ്ശേരി
Mail This Article
മധുരവും പുളിയും ചേർന്ന അസ്സൽ നാടൻ മാമ്പഴ പുളിശ്ശേരി. പഴുത്ത മാമ്പഴത്തിനൊപ്പം മിൽമയുടെ കട്ടതൈര് കൂടി ചേരുമ്പോൾ പുളിശ്ശേരിയുടെ സ്വാദ് കൂടും
ആവശ്യമായ ചേരുവകൾ
മാമ്പഴം - 2, അരിഞ്ഞത്
തൈര് - 1 കപ്പ്
തേങ്ങ ചിരകിയത് - അര മുറി
പച്ചമുളക് - 2 എണ്ണം
വെള്ളം - 1/2 കപ്പ്
മുളക് പൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ജീരകം - 1/2 ടീസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
വറ്റൽമുളക് - 2 എണ്ണം
തയ്യാറാക്കുന്ന വിധം:
* ഒരു പാത്രത്തിൽ മാമ്പഴം, വെള്ളം, മുളക് പൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് കലക്കുക.ശേഷം വേവിക്കാൻ വെക്കുക.
* തേങ്ങ, ജീരകം, പച്ചമുളക്, തൈര് എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
* ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, കറിവേപ്പില എന്നിവ ചേർത്ത് താളിക്കുക.
* താളിച്ച മസാല മാമ്പഴ മിശ്രിതത്തിലേക്ക് ചേർത്ത് കലക്കുക.
* മാമ്പഴ പുളിശ്ശേരി തയ്യാർ.
