ADVERTISEMENT

ലഞ്ച് ബോക്സിൽ കൊടുത്തു വിടാവുന്ന  അടിപൊളി വിഭവമാണ് വെജ് മഖനി.  പച്ചക്കറികളുടെ ഗുണം ചേർന്ന ഒരു കിടിലൻ നോർത്ത് ഇന്ത്യൻ വിഭവമാണിത്. ചപ്പാത്തി, നാൻ, ജീര റൈസ് എന്നിവയോടൊപ്പം കഴിക്കാൻ ഏറ്റവും മികച്ച ചോയ്സാണിത്.

ആവശ്യമായ ചേരുവകൾ 
1. വെണ്ണ– രണ്ടു ചെറിയസ്പൂൺ
2. സവാള – രണ്ട്, പൊടിയായിഅരിഞ്ഞത്
തക്കാളി – രണ്ട്, പൊടിയായിഅരിഞ്ഞത്
വെളുത്തുള്ളി –ആറ്അല്ലി
ഗരംമസാലപ്പൊടി – ഒരു ചെറിയസ്പൂൺ
3. മുളകുപൊടി – ഒരു വലിയസ്പൂൺ
4. കാരറ്റ് – ഒന്ന്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്
ഉരുളക്കിഴങ്ങ് – ഒന്ന്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്
കോളിഫ്ളവർ – ആറ് പൂക്കൾ
ബീൻസ് – ആറ്, ചെറിയ കഷണങ്ങളാക്കിയത്
പച്ചയും ചുവപ്പും കാപ്സിക്കം –  പകുതി വീതം, ചെറിയ ചതുരക്കഷണങ്ങളാക്കിയത്
5. അബീവിയ ഇവാപ്പറേറ്റഡ് മിൽക്ക് – 100 മില്ലി
6. വെണ്ണ – ഒരു വലിയ കഷണം
7. കസൂരി മേത്തി – അൽപം

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ വെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു ചേർത്തു വഴറ്റണം.
∙ അതിലേക്കു മുളകുപൊടി ചേർത്തു വഴറ്റിയ ശേഷം പച്ചക്കറികളും പാകത്തിനു വെള്ളവും ചേർ‌ത്തു വേവിക്കുക.
∙ പച്ചക്കറികൾ വെന്ത ശേഷം ഇവാപ്പറേറ്റഡ് മിൽക്ക് ചേർത്തിളക്കി വാങ്ങുക. 
∙ വിളമ്പാനുള്ള പാത്രത്തിലാക്കി, മുകളിൽ ഒരു കഷണം വെണ്ണ വയ്ക്കുക.
∙ കസൂരി മേത്തി വിതറി റൊട്ടിക്കൊപ്പം വിളമ്പാം.

ADVERTISEMENT
How to Make Veg Makhani at Home:

Veg Makhani is a fantastic dish perfect for lunch boxes, offering the goodness of vegetables in a delicious North Indian preparation. This flavorful curry pairs exceptionally well with chapati, naan, or jeera rice, making it a versatile and wholesome meal option.

ADVERTISEMENT
ADVERTISEMENT