ADVERTISEMENT

തേങ്ങാപ്പാലിന്റെ മധുരവും കുരുമുളകിന്റെയും പച്ചമുളകിന്റെയും എരിവും ഒത്തുചേർന്ന ഒരു പരമ്പരാഗത കേരള വിഭവമാണ് കൂൺ മപ്പാസ്. കൂണിന്റെയും ഉരുളക്കിഴങ്ങിന്റെയും കൂട്ട് ഇതിന്റെ രുചി ഡബിളാക്കുന്നു.

ആവശ്യമായ ചേരുവകൾ
1. കൂൺ– 250 ഗ്രാം
2. എണ്ണ – രണ്ടു വലിയ സ്പൂൺ
3. സവാള നീളത്തിൽ അരിഞ്ഞത്– 75 ഗ്രാം
വെളുത്തുള്ളി പൊടിയായി അരിഞ്ഞത്– രണ്ടു ചെറിയസ്പൂൺ
ഇഞ്ചി – ഒരു വലിയ കഷണം, നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – രണ്ട്,അറ്റം പിളർന്നത്
കറിവേപ്പില – ഒരു തണ്ട്
4. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു ചെറിയസ്പൂൺ
5. വെള്ളം – 75 മില്ലി
ഉപ്പ് – പാകത്തിന്
6. തേങ്ങാപ്പാൽ – 75 മില്ലി
7. വെളിച്ചെണ്ണ– രണ്ടു ചെറിയ സ്പൂൺ
8. ചുവന്നുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
9. പെരുംജീരകം പൊടി – കാൽ ചെറിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
. കൂൺ ഓരോന്നും തുടച്ചു വൃത്തിയാക്കി രണ്ടായി മുറിച്ചു വയ്ക്കുക.
. എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റി ഇളംബ്രൗൺ നിറമാകുമ്പോൾ നാലാമത്തെ ചേരുവ ചേർക്കണം.
∙ ഒന്നിളക്കി കരിഞ്ഞു പോകാതെ ഉടൻ തന്നെ കൂണും ഉപ്പും വെള്ളവും ചേർത്തിളക്കുക.
. കൂൺ വെന്ത ശേഷം തേങ്ങാപ്പാൽ ചേർത്തിളക്കി തിളയ്ക്കും മുൻപു വാങ്ങണം.
∙വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ചുവന്നുള്ളിയും കറിവേപ്പിലയും മൂപ്പിക്കണം.
. നല്ല ബ്രൗൺ നിറമാകുമ്പോൾ പെരുംജീരകപ്പൊടിയും ചേർത്തിളക്കി വാങ്ങി കറിയിൽ ചേർക്കാം.
. പറാത്തയ്ക്കൊപ്പം വിളമ്പാം.

ADVERTISEMENT
Authentic Mushroom Mappas Recipe from Kerala:

Mushroom Mappas is a traditional Kerala delicacy combining the sweetness of coconut milk with the spiciness of pepper and green chilies. This rich and flavorful dish is elevated by the combination of mushrooms and potatoes, doubling its deliciousness.

ADVERTISEMENT
ADVERTISEMENT