ADVERTISEMENT

വായയിൽ അലിഞ്ഞിറങ്ങുന്ന റോസ് ഗുൽക്കണ്ട് റൈസ് ഫിർനി. മൺപാത്രങ്ങളിൽ ഒഴിച്ച് തണുപ്പിച്ചെടുക്കുന്ന ഈ ഡെസേർട്ട് ഏത് ആഘോഷങ്ങൾക്കും മാറ്റുകൂട്ടും.

ആവശ്യമായ ചേരുവകൾ
ബസ്മതി അരി - 1/4 കപ്പ്
പാൽ -1 ലിറ്റർ
പഞ്ചസാര -1/2 കപ്പ്
ഗുൽക്കണ്ട് - 4 ടേബിൾസ്പൂൺ
റോസ് സിറപ്പ്/റോസ് വാട്ടർ - 2 ടീസ്പൂൺ
ഏലയ്ക്കാപ്പൊടി -1/2 ടീസ്പൂൺ
കുങ്കുമപ്പൂവ്: അല്പം (ചൂടുപാലിൽ കുതിർത്തത്)
ബദാം, പിസ്ത - ആവശ്യത്തിന്
ഉണങ്ങിയ റോസാദളങ്ങൾ -അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ അരി ഒന്ന്–രണ്ടു മണിക്കൂർ കുതിർത്തശേഷം ഊറ്റി വെള്ളം ചേര്‍ത്ത് അരയ്ക്കുക
∙ അതിലേക്കു പാലും ചേർത്തു സോസ്പാനിലാക്കി അടുപ്പത്തു വച്ചു വേവിക്കണം.
∙ അരി വെന്ത ശേഷം പഞ്ചസാര ചേർത്തിളക്കി വാങ്ങി ഗുൽക്കണ്ടും ചേർത്തിളക്കണം.
∙ റോസ് സിറപ്പും റോസ് വാട്ടറും ചേർത്തിളക്കുക.
. ബദാമും പിസ്തയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT
Mouthwatering Rose Gulkand Rice Phirni Recipe:

Rose Gulkand Rice Phirni is a delightful dessert that melts in your mouth, perfect for any celebration. Served chilled in traditional earthen pots, this fragrant rice pudding offers a unique blend of floral and sweet notes.

ADVERTISEMENT
ADVERTISEMENT