കൊങ്കിണി വീടുകളിലെ സദ്യകളിലും സാധാരണ ദിവസങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് ടെൻഡ്‌ല ഉക്കേരി. ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച ഒരു സൈഡ് ഡിഷ്.
ആവശ്യമായ ചേരുവകൾ
1. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
2. കടുക് – ഒരു ചെറിയസ്പൂൺ
3. വറ്റൽമുളകു ചതച്ചത്– ഒരു വലിയ സ്പൂൺ
പച്ചമുളക് – മൂന്ന്, പിളർന്നത്
കറിവേപ്പില –അൽപം
മഞ്ഞൾപ്പൊടി –അര ചെറിയ സ്പൂൺ
4. കോവയ്ക്ക – 100 ഗ്രാം,അരിഞ്ഞത്
ഉരുളക്കിഴങ്ങ് – 100 ഗ്രാം,അരിഞ്ഞത്
പച്ചക്കശുവണ്ടിപ്പരിപ്പ് – 100 ഗ്രാം
ഉപ്പ് – പാകത്തിന്
5. വെളിച്ചെണ്ണ– ഒരു ചെറിയ സ്പൂൺ
6. കറിവേപ്പില –അൽപം
പാകം ചെയ്യുന്ന വിധം
∙ പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക.
∙ ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം നാലാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കണം.
∙ ഇതു ചെറുതീയിൽ മൂടി വച്ചു വേവിച്ച ശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തു വാങ്ങി ചൂടോടെ ചോറിനൊപ്പം വിളമ്പാം.