നാവിൻതുമ്പിൽ കപ്പലോടിക്കുന്ന നമ്മുടെ സ്വന്തം മാമ്പഴക്കാളൻ. പഴുത്ത നാട്ടുമാമ്പഴവും, കട്ടിയുള്ള തൈരും, അരച്ച തേങ്ങയും, എരിവുള്ള കുരുമുളകും ചേരുമ്പോൾ ഉണ്ടാകുന്ന അസാധ്യ രുചി.
ആവശ്യമായ ചേരുവകൾ
പഴുത്ത മാങ്ങ - 6 എണ്ണം (തൊലി കളഞ്ഞത്)\
പച്ചമുളക് - 4 എണ്ണം (അരിഞ്ഞത്)
മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
മുളകുപൊടി -1 ടീസ്പൂൺ
ശർക്കര/ പഞ്ചസാര - 1 ടേബിൾസ്പൂൺ
വെള്ളം - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
തേങ്ങ ചിരകിയത് -1 കപ്പ്
ജീരകം - ½ ടീസ്പൂൺ
വെളുത്തുള്ളി - 3 അല്ലി
കട്ടത്തൈര് - 1½ കപ്പ്
ഉലുവപ്പൊടി - ¼ ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
കടുക് - 1 ടീസ്പൂൺ
ഉലുവ - ¼ ടീസ്പൂൺ
വറ്റൽ മുളക് -3 എണ്ണം
കറിവേപ്പില - 1 തണ്ട്
തയ്യാറാക്കുന്ന വിധം
. ഒരു പാത്രത്തിൽ തൊലി കളഞ്ഞ മാങ്ങ, പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, ശർക്കര, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കുക.
. പാത്രം മൂടിവെച്ച് ഇടത്തരം തീയിൽ മാങ്ങ നന്നായി മൃദുവാകുന്നത് വരെ വേവിക്കുക.
. മാങ്ങ വേവുന്ന സമയത്ത്, ചിരകിയ തേങ്ങ, ജീരകം, വെളുത്തുള്ളി എന്നിവ അല്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി മഷിപോലെ അരച്ചെടുക്കുക.
. മാങ്ങ വെന്തു വരുമ്പോൾ തയ്യാറാക്കിവെച്ച തേങ്ങ അരപ്പ് ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.
. ഇത് ഒരു മിനിറ്റ് തിളപ്പിച്ച് പച്ചമണം മാറിയ ശേഷം തീ നന്നായി കുറയ്ക്കുക.
. ശേഷം നന്നായി ഉടച്ചു വെച്ചിരിക്കുന്ന കട്ടത്തൈര് ഇതിലേക്ക് ഒഴിച്ച് തുടർച്ചയായി ഇളക്കുക.
. കറി അധികം തിളച്ചു പോകരുത്, തൈര് പിരിഞ്ഞു പോകാൻ സാധ്യതയുണ്ട്. ഇതിനു മുകളിലേക്ക് വറുത്തു പൊടിച്ച ഉലുവപ്പൊടി തൂവുക.
. മറ്റൊരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കടുക് പൊട്ടിയ ശേഷം ഉലുവ, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക.
. ഈ വറവ് കറിയിലേക്ക് ഒഴിച്ച് പാത്രം 10 മിനിറ്റ് മൂടിവെക്കുക.
. സ്വാദിഷ്ടമായ മാമ്പഴ കാളൻ തയ്യാർ. ഇത് ചൂടു ചോറിനൊപ്പം വിളമ്പാം.