ADVERTISEMENT

ചുരയ്ക്കയുടെ നീരും ജോവറും ചേർത്ത് തയ്യാറാക്കുന്ന ഈ മുത്തിയ ദിവസവും കഴിക്കുന്നത് ദഹനത്തിനും ശരീരത്തിലെ ചൂട് കുറയ്ക്കാനും സഹായിക്കുന്നു. ആരോഗ്യത്തെ സ്നേഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന കിടിലൻ വിഭവം.

ആവശ്യമായ ചേരുവകൾ
1. ചുരയ്ക്ക ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്
2. ജോവർ പൊടി – ഒരു കപ്പ്
ഗോതമ്പുപൊടി – രണ്ടു വലിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ
മുളകുപൊടി - അര ചെറിയ സ്പൂൺ
വെള്ളം – കാൽ കപ്പ്
3. എണ്ണ– രണ്ടു ചെറിയ സ്പൂൺ
4. കടുക് – ഒരു ചെറിയ സ്പൂൺ
ജീരകം –അര ചെറിയ സ്പൂൺ
കായംപൊടി – ഒരു നുള്ള്
കറിവേപ്പില – രണ്ടു തണ്ട്
വറ്റൽമുളക് – ഒന്ന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ചുരയ്ക്ക പിഴിഞ്ഞു വെള്ളം കളഞ്ഞ ശേഷം രണ്ടാമത്തെ ചേരുവ ചേർത്തു മയത്തിൽ കുഴയ്ക്കണം.
. മാവ് ചെറിയ കഷണങ്ങളാക്കി ഓരോന്നും അൽപം കനത്തിൽ നീളത്തിൽ ഉരുട്ടണം.
∙ എണ്ണ പുരട്ടിയ തട്ടിൽ വച്ച് ആവിയിൽ വച്ച് 25 മിനിറ്റ് വേവിച്ചെടുക്കണം.
. ചൂടാറിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കണം.
. പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം നാലാമത്തെ ചേരുവ മൂപ്പിക്കുക.
. ഇതിലേക്കു മുറിച്ച മുത്തിയ ചേർത്ത് ഒരു മിനിറ്റ് വറുത്ത് കരുകരുപ്പാക്കി വാങ്ങി ഗ്രീൻചട്നി, കെച്ചപ്പ് എന്നിവയ്ക്കൊപ്പം വിളമ്പാം.

ADVERTISEMENT
Healthy Bottle Gourd and Jowar Mutti Recipe:

Bottle Gourd and Jowar Mutti is a healthy and delicious snack that aids digestion and cools the body. This recipe is perfect for health-conscious individuals looking for a tasty and nutritious option.

ADVERTISEMENT
ADVERTISEMENT