സോയാബീൻസും ഉരുളക്കിഴങ്ങും ചേർത്ത് തയ്യാറാക്കിയ ഈ സ്പൈസി ഫ്രൈ ചോടിന്റെയോ കഞ്ഞിയുടെയോ കൂടെ കഴിക്കാൻ അത്യുത്തമമാണ്. മസാലകൾ നന്നായി പിടിപ്പിച്ച് മൊരിച്ചെടുക്കുന്നതിനാൽ കുട്ടികൾക്കും വലിയവന്മാർക്കും ഒരുപോലെ ഇഷ്ടപ്പെടും.
ആവശ്യമായ ചേരുവകൾ സോയ ചങ്ക്‌സ് - 1 കപ്പ് ഉരുളക്കിഴങ്ങ് - 2 എണ്ണം (വേവിച്ച അരിഞ്ഞത്) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ചെറിയ സ്പൂൺ കുരുമുളക് പൊടി - 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/4 ചെറിയ സ്പൂൺ മുളകുപൊടി - 1 ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി - 1/2 ചെറിയ സ്പൂൺ വെളിച്ചെണ്ണ - ആവശ്യത്തിന് ഉപ്പ് - പാകത്തിന് കറിവേപ്പില - ആവശ്യത്തിന് വറ്റൽമുളക് - 3 എണ്ണം
ADVERTISEMENT
തയ്യാറാക്കുന്ന വിധം . സോയ ചങ്ക്‌സ് ചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് 10 മിനിറ്റ് കുതിർത്ത ശേഷം നന്നായി പിഴിഞ്ഞെടുക്കുക. . കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് ചെറുതായി വേവിച്ചെടുക്കുക. . ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക്പൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മാറിനേറ്റ് ചെയ്തെടുക്കുക. . പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ചു വറ്റൽമുളക് ഇടുക. . അതിലേക്ക് മാറിനേറ്റ് ചെയ്തു വെച്ച സോയ ചങ്ക്‌സും ഉരുളക്കിഴങ്ങും ചേർത്തു നന്നായി പൊരിച്ചെടുക്കുക. . അടച്ചുവെച്ച് കുറഞ്ഞ തീയിൽ മൊരിഞ്ഞു വരുന്നതുവരെ വേവിച്ച് ചേർത്ത് വാങ്ങി വെക്കുക. . സവാള ചേർത്ത് അലങ്കരിക്കാം.
ADVERTISEMENT
Delicious Vegetarian Soy and Potato Side Dish:
Soy chunks and potato fry is a popular spicy side dish in Kerala, perfect with rice or porridge. The recipe involves marinating soaked soy chunks and pre-cooked potatoes with ginger-garlic paste, turmeric, chili powder, pepper, and salt. These marinated ingredients are then pan-fried with dried chilies and curry leaves until crispy and well-cooked. The dish is ideal for both children and adults, offering a flavorful and satisfying culinary experience. It can be further enhanced with sautéed onions for garnish.