വ്യത്യസ്തവും സ്വാദിഷ്ടവുമായ ഒരു ക്രീമി മഷ്‌റൂം മസാല റെസിപ്പി. കശുവണ്ടി പരിപ്പും ഫ്രഷ് ക്രീമും ചേർത്ത് തയ്യാറാക്കുന്ന ഈ ഗ്രേവിക്ക് പ്രത്യേക രുചിയാണ്.
ആവശ്യമായ ചേരുവകൾ കൂൺ - 300 ഗ്രാം മല്ലി - 2 ടീസ്പൂൺ ജീരകം - 2 ടീസ്പൂൺ കുരുമുളക് - 2 ടീസ്പൂൺ വറ്റൽമുളക് - 4 എണ്ണം അണ്ടിപ്പരിപ്പ് - 10 എണ്ണം ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂൺ വാളൻപുളി പേസ്റ്റ് - 1 ടീസ്പൂൺ ശർക്കരപ്പൊടി- ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് നെയ്യ് - 2 ടീസ്പൂൺ മഞ്ഞൾപൊടി - 1/2 ടീസ്പൂൺ സവാള അരിഞ്ഞത് - എണ്ണം കറിവേപ്പില - ആവശ്യത്തിന്
ADVERTISEMENT
തയ്യാറാക്കുന്ന വിധം . മല്ലി, ജീരകം, കുരുമുളക് എന്നിവ നന്നായി ചൂടാക്കുക. . അതിലേക്ക് വെള്ളത്തിൽ കുതിർത്ത വറ്റൽമുളക്, അണ്ടിപ്പരിപ്പ്, ഇഞ്ചി -വെളുത്തുള്ളി, പുളി, ശർക്കരപ്പൊടി, ഉപ്പ് എന്നിവ കൂടി ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. . സോസ്പാനിൽ നെയ്യ് ഒഴിച്ച് കൂൺ ചേർക്കുക. അതിലേക്ക് മഞ്ഞൾപൊടി ചേർത്തു വഴറ്റി മാറ്റിവെക്കുക. . അതേ പാനിലേക്ക് അല്പം നെയ്യ് ഒഴിച്ച് കറിവേപ്പിലയും സവാളയും വഴറ്റുക. . അതിലേക്ക് അരച്ചുവെച്ച പേസ്റ്റും വേവിച്ച കൂണും കൂടി ചേർത്തു ഇളക്കി യോജിപ്പിക്കുക. . സ്പ്രിങ് അണിയൻ ചേർത്തു അലങ്കരിക്കാം
ADVERTISEMENT
Easy Creamy Mushroom Masala with Cashews:
Mushroom is a delightful and tasty creamy mushroom masala recipe. This gravy prepared with cashew nuts and fresh cream has a special taste. The ingredients required include 300 grams of mushroom, 2 teaspoons each of coriander, cumin, and pepper, 4 dry red chilies, 10 cashew nuts, 1 teaspoon each of chopped ginger and garlic, 1 teaspoon tamarind paste, jaggery powder as needed, salt as needed, 2 teaspoons ghee, 1/2 teaspoon turmeric powder, chopped onion, and curry leaves. First, dry roast coriander, cumin, and pepper. Then add soaked dry red chilies, cashew nuts, ginger-garlic, tamarind, and jaggery powder with salt and grind to a paste. In a saucepan, heat ghee and sauté mushrooms with turmeric powder, then set aside. In the same pan, add a little more ghee, sauté curry leaves and onion. Add the ground paste and cooked mushrooms, mix well, and garnish with spring onion.