തൈരും പുളിയും ചേർത്ത് തയ്യാറാകുന്ന സദ്യകളിൽ വളരെ പ്രധാനപ്പെട്ട ഒരു കറിയാണ് രസകാളൻ. ആരോഗ്യകരവും ലളിതവുമായ ഒരു കിടിലൻ കറി
ആവശ്യമായ ചേരുവകൾ . പച്ചക്കറികൾ മത്തൻ, കുമ്പളങ്ങ, ചേന, പച്ചക്കായ - 2 കപ്പ് (നുറുക്കിയത്) . പുളി - ചെറിയ നെല്ലിക്ക വലുപ്പത്തിൽ വെള്ളത്തിൽ പിഴിഞ്ഞെടുത്തത് . തൈര് / മോര് (പുളിയുള്ളത്) - 1 കപ്പ് . മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ . മുളക്പൊടി - 1 ടീസ്പൂൺ . ശർക്കര - ചെറിയ കഷ്ണം . ഉപ്പ് - ആവശ്യത്തിന് അരപ്പിന് ആവശ്യമായവ . തേങ്ങ ചിരകിയത് - 1 കപ്പ് . ഉണക്കമുളക് - 3-4 എണ്ണം . ജീരകം - 1/4 ടീസ്പൂൺ താളിക്കാൻ . വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ . കടുക് - 1/2 ടീസ്പൂൺ . വറ്റൽ മുളക് - 1 എണ്ണം . കറിവേപ്പില - അല്പം
ADVERTISEMENT
തയ്യാറാക്കുന്ന വിധം . പച്ചക്കറികൾ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് പാത്രത്തിൽ എടുത്ത് കുറച്ചു വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ്, പുളി വെള്ളം, ശർക്കര എന്നിവ ചേർത്ത് വേവാൻ വെക്കുക. . ഒരു ചെറിയ പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ഉണക്കമുളക് എന്നിവ വറുത്തെടുക്കുക. . ഇത് ചൂടാറിയ ശേഷം തേങ്ങയും ജീരകവും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. . പച്ചക്കറി നന്നായി വെന്തു കഴിയുമ്പോൾ അരച്ചു വെച്ച തേങ്ങാക്കൂട്ടും ബാക്കി തൈരും ചേർളള മിശ്രിതം ഇതിലേക്ക് ഒഴിക്കുക. കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. . ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ പൊട്ടിച്ച് കറിയിലേക്ക് ഒഴിക്കുക.
ADVERTISEMENT
Easy Rasakalan Recipe for Your Next Sadya:
Rasakalan is a quintessential curry in Kerala's sadya, celebrated for its health benefits and simple preparation. This spiced yogurt and tamarind-based dish features a medley of vegetables like pumpkin, ash gourd, yam, and raw banana. The curry is brought together with a freshly ground paste of coconut, dry chilies, and cumin, enhanced by a tempering of mustard seeds, dry red chilies, and curry leaves. A touch of jaggery and salt balances the flavors, creating a delightful and nutritious accompaniment to rice. The cooking process involves simmering vegetables with tamarind and spices before incorporating the coconut paste and yogurt. Finally, a fragrant tempering is added to elevate the dish, making Rasakalan a must-try for authentic Kerala flavors.