ADVERTISEMENT

വിവിധതരം പച്ചക്കറികളും നാടൻ തേങ്ങയും ജീരകവും ചേർത്ത് തയാറാക്കിയ സ്വാദിഷ്ടമായ മിക്സ്ഡ് വെജിറ്റബിൾ തോരൻ. ചോറിനൊപ്പം കഴിക്കാൻ ഏറ്റവും മികച്ചൊരു നാടൻ വിഭവം.

ആവശ്യമായ ചേരുവകൾ
1. വെളിച്ചെണ്ണ – 50 ഗ്രാം
2. കടുക് – അര ചെറിയ സ്പൂണ്‍
വറ്റല്‍മുളക് – മൂന്ന്
കറിവേപ്പില – രണ്ടു തണ്ട്
3. ഗ്രീന്‍പീസ് കുതിര്‍ത്തു വേവിച്ചത് – ഒരു പിടി
കാബേജ് – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്
കാരറ്റ് – രണ്ട്, പൊടിയായി അരിഞ്ഞത്
ബീന്‍സ് – നാല്, പൊടിയായി അരി‍ഞ്ഞത്
4. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
ജീരകം – അര ചെറിയ സ്പൂണ്‍
വെളുത്തുള്ളി – മൂന്ന് അല്ലി
പച്ചമുളക് – രണ്ട്
5. മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
മുളകുപൊടി – അര ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
6. കറിവേപ്പില – രണ്ടു തണ്ട്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ വെളിച്ചെണ്ണയില്‍ രണ്ടാമത്തെ ചേരുവ താളിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റണം.
∙ ഇതിലേക്കു നാലാമത്തെ ചേരുവ ചതച്ചതു ചേര്‍ത്തു വഴറ്റുക.
∙ അഞ്ചാമത്തെ ചേരുവ ചേര്‍ത്തിളക്കി ആവി വരുമ്പോള്‍ കറിവേപ്പില ചേര്‍ക്കാം.

ADVERTISEMENT
Delicious Mixed Vegetable Thoran Recipe:

Mixed vegetable thoran is a delicious South Indian dish made with a variety of vegetables, grated coconut, and spices. This easy-to-prepare recipe is an excellent accompaniment to rice. The preparation involves tempering mustard seeds and dried chilies, then sautéing chopped vegetables like cabbage, carrots, beans, and green peas. A paste of grated coconut, cumin, garlic, and green chilies is added and cooked until fragrant. Finally, turmeric powder, chili powder, and salt are incorporated, and the dish is steamed with curry leaves. This flavorful thoran offers a taste of traditional Kerala cuisine.

ADVERTISEMENT
ADVERTISEMENT