ADVERTISEMENT

ചോറിനും കഞ്ഞിക്കും വളരെ രുചികരമായ ഒരു സൈഡ് ഡിഷാണ് സോയ-ഉരുളക്കിഴങ്ങ് ഫ്രൈ. ഇത് എളുപ്പത്തിൽ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ
സോയാ ചങ്ക്സ് - 1 കപ്പ്
ഉരുളക്കിഴങ്ങ് - 2 എണ്ണം
സവാള - 1 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ചെറിയ സ്പൂൺ
മുളകുപൊടി - 1 ചെറിയ സ്പൂൺ
ഗരം മസാല - 1/2 ചെറിയ സ്പൂൺ
കുരുമുളകുപൊടി - 1 ചെറിയ സ്പൂൺ
എണ്ണ, ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്

ADVERTISEMENT

പാചകം ചെയ്യുന്ന വിധം
. സോയാ ചങ്ക്സ് ചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് 10 മിനിറ്റ് കുതിർത്ത ശേഷം പിഴിഞ്ഞ് എടുത്തു ചെറുതായി അരിയുക.
.ഒരു പാനിൽ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വറുത്തു കോരുക.
. അതേ പാനിൽ സവാള, കറിവേപ്പില, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക.
. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്തു പച്ചമണം മാറുന്നതുവരെ ഇളക്കുക.
. അരിഞ്ഞു വെച്ച സോയയും വറുത്ത ഉരുളക്കിഴങ്ങും ഇതിലേക്ക് ചേർക്കുക.
. മസാലകൾ നന്നായി യോജിപ്പിച്ച് കുറഞ്ഞ തീയിൽ മൊരിഞ്ഞു വരുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക

ADVERTISEMENT
Delicious Soya Potato Fry Recipe:

Soya potato fry is a delicious side dish for rice and kanji, easily prepared with common ingredients. To make this dish, soak soya chunks in hot, salted water for 10 minutes, then squeeze and chop them. Next, fry potato pieces with salt and turmeric powder until golden. Sauté onions, curry leaves, and ginger-garlic paste in the same pan, then add turmeric, chili, garam masala, and pepper powders, stirring until the raw smell disappears. Finally, combine the chopped soya, fried potatoes, and the spice mixture, frying on low heat until crispy and well-coated.

ADVERTISEMENT
ADVERTISEMENT