ADVERTISEMENT

തനി നാടൻ രുചിയിൽ തയ്യാറാക്കിയ മാമ്പഴ കിച്ചടി ചോറിനൊപ്പം മാത്രമല്ല, വെറുതെ കോരി കുടിക്കാൻ പോലും തോന്നിപ്പോകും. മധുരവും പുളിയും എരിവും പാകത്തിന് പാകത്തിന് ഒത്തുചേരുന്ന യഥാർത്ഥ നാടൻ രുചിക്കൂട്ട്

ആവശ്യമായ ചേരുവകൾ
1. മാമ്പഴം – അരക്കിലോ
2. മുളകുപൊടി– ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് –പാകത്തിന്
3. തൈര് – 200 മില്ലി
4. തേങ്ങ – ഒന്ന്
പച്ചമുളക് – നാല്
5. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
6. കടുക് – ഒരു നുള്ള്
വറ്റൽമുളക് – രണ്ട്
കറിവേപ്പില – രണ്ടു തണ്ട്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ മാമ്പഴത്തിന്റെ തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കണം
∙ ഇതിലേക്കു തൈരു ചേർത്തു ചൂടാകുമ്പോൾ നാലാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേർത്തിളക്കി വാങ്ങുക.
∙ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ മൂപ്പിച്ചു കിച്ചടിയിൽ ചേർത്തു വിളമ്പാം

ADVERTISEMENT
Authentic Mango Pachadi Recipe: A Taste of Kerala:

Mango pachadi is a traditional Kerala delicacy that balances sweet, sour, and spicy flavors perfectly. This article provides a simple recipe for preparing authentic mango pachadi, highlighting its delicious taste suitable for serving with rice or even enjoying on its own. Key ingredients include ripe mangoes, yogurt, coconut, green chilies, and spices like chili powder and turmeric. The preparation involves cooking the mangoes with spices, then adding curd and a ground coconut paste. Finally, a tempering of mustard seeds, dry red chilies, and curry leaves is added to enhance the flavor.

ADVERTISEMENT
ADVERTISEMENT