ADVERTISEMENT

സദ്യയിലെ പ്രധാനപ്പെട്ട ഒരു വിഭവമാണ് പൈനാപ്പിൾ പച്ചടി. പുളിയും മധുരവും എരിവും ചേർന്ന ഈ രുചിക്കൂട്ട് ഏവരുടെയും പ്രിയപ്പെട്ടതാണ്.

ആവശ്യമായ ചേരുവകൾ
1. പൈനാപ്പിള്‍ – ഒന്നിന്റെ പകുതി
2. മത്തങ്ങ– ഒരു ചെറിയ കഷണം
3. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4. വാളൻപുളി – ഒരു നെല്ലിക്കാവലുപ്പം, കുതിര്‍ത്തു പിഴിഞ്ഞത്
വെളളം – അരക്കപ്പ്
5. മുന്തിരി – 10–12
6 തേങ്ങ– ഒന്നിന്റെ പകുതി, ചുരണ്ടിയത്
പച്ചമുളക് – രണ്ട്
7. കടുക് – കാൽ ചെറിയ സ്പൂൺ, ചതച്ചത്
8. വെളിച്ചെണ്ണ– ഒന്നര വലിയ സ്പൂൺ
9. കടുക് – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
വറ്റൽമുളക് –അഞ്ച്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ പൈനാപ്പിൾ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക.
. മത്തങ്ങയും ചെറിയ കഷ്ണങ്ങളാക്കി വയ്ക്കണം.
. പൈനാപ്പിളും മത്തങ്ങയും കഴുകി വൃത്തിയാക്കി മൂന്നാമത്തെ ചേരുവ ചേര്‍ത്തു വേവിച്ചു വയ്ക്കണം.
∙ ഇതിലേക്കു വാളൻപുളി പിഴിഞ്ഞതും വെള്ളവും മുന്തിരിയും ചേർത്തു തിളപ്പിക്കുക.

∙ ഇതിൽ തേങ്ങയും പച്ചമുളകും മയത്തിലരച്ചതും കടുകു ചതച്ചതും ചേർത്തിളക്കിയ ശേഷം തിളപ്പിക്കണം.
∙ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഒൻപതാമത്തെ ചേരുവ താളിച്ചു പച്ചടിയിൽ ചേർത്തിളക്കുക.

ADVERTISEMENT
Pineapple Pachadi: A Flavorful Sadya Delight:

Pineapple pachadi is a popular South Indian dish, often featured in sadhya feasts, celebrated for its delightful balance of sweet, sour, and spicy flavors. This article details the ingredients and step-by-step preparation of this cherished culinary item. Key components include pineapple, pumpkin, turmeric powder, chili powder, salt, tamarind extract, grapes, grated coconut, green chilies, mustard seeds, and coconut oil. The process involves cooking the pineapple and pumpkin with spices, then simmering with tamarind water and grapes. A paste of coconut, green chilies, and ground mustard is added, followed by a tempering of mustard seeds, curry leaves, and dry red chilies in coconut oil to enhance the overall taste and aroma.

ADVERTISEMENT
ADVERTISEMENT