കേരളസദ്യയിലെ പ്രധാനപ്പെട്ട വിഭവമാണ് നാടൻ പരിപ്പ് കറി. ചെറുപയർ പരിപ്പും തേങ്ങയും ചേർത്ത് വളരെ രുചികരമായി ഇതുണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
ചെറുപയർ പരിപ്പ് - 1/2 കപ്പ്
തേങ്ങ തിരുമ്മിയത് - 1/2 കപ്പ്
ജീരകം - 1 നുള്ള്
ചെറിയ ഉള്ളി - 2 എണ്ണം
പച്ചമുളക് - 2 എണ്ണം
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 1 അല്ലെങ്കിൽ 2 സ്പൂൺ
കടുക് - 1 ടീസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
. ചെറുപയർ പരിപ്പ് ഒരു പാനിലിട്ട് ചെറിയ തീയിൽ മണം വരുന്നതുവരെ ചെറുതായി വറുത്തെടുക്കുക.
. വറുത്ത പരിപ്പ് നന്നായി കഴുകി കുക്കറിലിടുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും, പച്ചമുളക് കീറിയതും, ആവശ്യത്തിന് ഉപ്പും, ഒന്നര കപ്പ് വെള്ളവും ചേർത്ത് 2 അല്ലെങ്കിൽ 3 വിസിൽ വരുന്നത് വേവിച്ചെടുക്കുക.
. അരപ്പ് തയ്യാറാക്കാൻ തേങ്ങ, ജീരകം, ചെറിയ ഉള്ളി എന്നിവ അല്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
. കുക്കർ തുറന്ന് വേവിച്ചുവെച്ച പരിപ്പിലേക്ക് ഈ തേങ്ങ അരപ്പ് ചേർളക്കുക. കുറച്ചുകൂടി വെള്ളം ഒഴിച്ച് പരുവം അനുസരിച്ച് ഇളക്കി തിളപ്പിക്കുക.
. കറി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യാം.
. ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
. അതിലേക്ക് വറ്റൽമുളകും കറിവേപ്പിലയും ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ മൂപ്പിച്ച് കറിയിലേക്കു ഒഴിക്കുക.