പരിപ്പും വിവിധ പച്ചക്കറികളും പാകത്തിന് പുളിയും മണമുള്ള കായവും ചേർത്ത് തയ്യാറാക്കുന്ന കേരളത്തിന്റെ സ്വന്തം തനത് സാമ്പാർ
ആവശ്യമായ ചേരുവകൾ
തുവരപ്പരിപ്പ് - 1/2 കപ്പ്
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
കായപ്പൊടി - 1/4 ടീസ്പൂൺ
തക്കാളി - 1 (വലുതായി അരിഞ്ഞത്)
മുരിങ്ങക്കായ, ചേന, സവാള/ചെറിയ ഉള്ളി, കഷണങ്ങളാക്കിയ തക്കാളി, വെണ്ടയ്ക്ക, വഴുതനങ്ങ, കാരറ്റ് മുതലായവ - ആവശ്യത്തിന് (2 കപ്പ്)
വാളൻപുളി - ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ
പച്ചമുളക് - 2 എണ്ണം (നീളത്തിൽ കീറിയത്)
ഉപ്പ് - ആവശ്യത്തിന്
ചിരകിയ തേങ്ങ - 3/4 കപ്പ്
മല്ലി - 2 ടേബിൾസ്പൂൺ
ഉണക്കമുളക് - 6-8 എണ്ണം
ഉലുവ - 1/4 ടീസ്പൂൺ
കടലപ്പരിപ്പ് - 1/2 ടേബിൾസ്പൂൺ
ചെറിയ ഉള്ളി - 2-3 എണ്ണം
കറിവേപ്പില - ഒരു തണ്ട്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
ഉണക്കമുളക് - 2 എണ്ണം
കറിവേപ്പില, ചെറിയ ഉള്ളി അരിഞ്ഞത് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
. തുവരപ്പരിപ്പ് നന്നായി കഴുകി കുക്കറിലാക്കി മഞ്ഞൾപ്പൊടിയും കായപ്പൊടിയും ഒരു തക്കാളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് 3-4 വിസിൽ വരുന്നതുവരെ വേവിച്ച് ഉടച്ചുവെക്കുക.
. ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് മല്ലി, കടലപ്പരിപ്പ്, ഉലുവ, ഉണക്കമുളക് എന്നിവ ചെറുതീയിൽ വറുക്കുക.
. ഇതൊന്ന് മൂത്തു വരുമ്പോൾ ചിരകിയ തേങ്ങയും ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് തേങ്ങ തവിട്ടുനിറമാകുന്നതുവരെ വറുത്തെടുക്കുക.
. ചൂടാറിയ ശേഷം അല്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
. മറ്റൊരു പാത്രത്തിൽ അരിഞ്ഞു വെച്ച പച്ചക്കറികൾ, പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് വേവിക്കുക.
. പച്ചക്കറികൾ പകുതി വേവാകുമ്പോൾ കുതിർത്തുവെച്ച പുളിവെള്ളം ചേർക്കുക.
. പുളിയുടെ പച്ചമണം മാറുമ്പോൾ വേവിച്ചുവെച്ച പരിപ്പും അരച്ചുവെച്ച തേങ്ങ കൂട്ടും ചേർത്ത് നന്നായി ഇളക്കുക.
. ആവശ്യത്തിന് വെള്ളവും ചേർത്ത് മീഡിയം തീയിൽ 5 മിനിറ്റ് തിളപ്പിക്കുക.
. ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
. അതിലേക്ക് ഉണക്കമുളക്, കറിവേപ്പില, അരിഞ്ഞ ചെറിയ ഉള്ളി എന്നിവ ചേർത്ത് മൂപ്പിച്ച് സാമ്പാറിലേക്ക് ഒഴിക്കുക.