ഇഞ്ചിയുടെയും പച്ചമുളകിന്റെയും എരിവും തൈരിന്റെ പുളിയും ചേരുമ്പോൾ ലഭിക്കുന്ന രുചി ഒന്ന് വേറെ തന്നെയാണ്. ദഹനത്തിന് ഏറെ സഹായിക്കുന്ന ഈ വിഭവം എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ ഇഞ്ചി - 2 കഷ്ണം പച്ചമുളക് -2 കറിവേപ്പില ഉപ്പ് -1/2 ടീസ്പൂൺ തൈര് - 2 കപ്പ് വെളിച്ചെണ്ണ -2 ടീസ്പൂൺ കടുക് -1 ടീസ്പൂൺ വറ്റൽമുളക് - 2/3 എണ്ണം കറി വേപ്പില - 1 തണ്ട്
ADVERTISEMENT
തയ്യാറാക്കുന്ന വിധം . ഇഞ്ചി തൊലി കളഞ്ഞു കഴുകിയതും പച്ചമുളകും കറിവേപ്പിലയും ചെറുതായി അരിഞ്ഞു വെക്കുക. . കട്ട തൈര് ഉടച്ചെടുത്തു ഉപ്പ് ചേർത്ത് വെക്കുക. . വെളിച്ചെണ്ണയിൽ ഇഞ്ചി,പച്ചമുളക്, കറിവേപ്പില ചേർത്ത് വഴറ്റിയെടുത്തു (മൊരിഞ്ഞു പോകേണ്ടതില്ല) തൈരിലേക്ക് ചേർത്തിളക്കുക. . ആ എണ്ണയിലേക്ക് തന്നെ കടുകു പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് തളിച്ചൊഴിക്കുക. . എല്ലാം കൂടെ ചേർത്തിളക്കിയാൽ നല്ല സ്വാദുള്ള, സദ്യയിൽ 101 കറികളുടെ ഫലം ചെയ്യും എന്ന് വിശേഷിപ്പിക്കുന്ന ഇഞ്ചി തൈര് തയ്യാർ.
ADVERTISEMENT
Easy Ginger Buttermilk Recipe: A Spicy and Tangy Delight:
Ginger buttermilk, a popular South Indian condiment, offers a delightful blend of spiciness from ginger and green chili, balanced by the tanginess of yogurt. This versatile dish is not only delicious but also aids digestion, making it a valuable addition to any meal. The recipe involves finely chopping ginger, green chilies, and curry leaves, then lightly sautéing them in coconut oil. This sautéed mixture is then added to whisked yogurt seasoned with salt. A final tempering of mustard seeds, dry red chilies, and curry leaves is drizzled over the yogurt mixture. This quick and easy preparation results in a flavorful ginger buttermilk that is often described as equivalent to multiple dishes in a feast.