ADVERTISEMENT

പെട്ടെന്നൊരു മധുരം കഴിക്കാന്‍ തോന്നിയാലോ? വീട്ടില്‍ ലഭ്യമായ ജാം, കോക്കനട്ട് പൗഡർ എന്നിവ വച്ച് എളുപ്പത്തില്‍ ഒരു വിഭവം തയാറാക്കാം. കൊതിയൂറും പൈനാപ്പിൾ സ്ക്വയർ ആണ് ഇത്തവണത്തെ പാചകത്തില്‍. 

പൈനാപ്പിൾ സ്ക്വയർ

ADVERTISEMENT

1. മൈദ – രണ്ടു കപ്പ്, ഇടഞ്ഞത്
പഞ്ചസാര – മുക്കാൽ കപ്പ്
ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ – രണ്ടു കപ്പ്
ഉപ്പ് – ഒരു നുള്ള്
2. വെണ്ണ – ഒരു കപ്പ്, കഷണങ്ങളാക്കിയത്
3. പൈനാപ്പിൾ ജാം – പാകത്തിന്

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക. 8X13 ഇഞ്ചു വലുപ്പമുള്ള പരന്ന ട്രേയിൽ മയം പുരട്ടി വയ്ക്കണം.

∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിക്കണം. ഇതിലേക്കു വെണ്ണ ചെറിയ കഷണങ്ങളായി മുറിച്ചതു ചേർത്തു വിരലുകൾ കൊണ്ടു ഞെരടി യോജിപ്പിച്ചു റൊട്ടിപ്പൊടിപ്പരുവത്തിലാക്കുക.

ADVERTISEMENT

∙ ഈ മിശ്രിതത്തിന്റെ പകുതി ബേക്കിങ് ട്രേയിൽ നിരത്തുക. ഇതിനു മുകളിലേക്കു പൈനാപ്പിൾ ജാം അൽപം വെള്ളം ചേർത്തു മിക്സിയിൽ അടിച്ചതും ഒഴിച്ചു നിരത്തണം.

∙ ഇതിനു മുകളിലേക്കു ബാക്കിയുള്ള മൈദ മിശ്രിതവും നിരത്തി മെല്ലേ അമർത്തിക്കൊടുക്കുക.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 35- 45 മിനിറ്റ് ബേക്ക് ചെയ്യുക. മുകൾവശം ഗോൾഡൻ ബ്രൗണ്‍ നിറമാകുന്നതാണു പാകം.

∙ ചൂടാറിയ ശേഷം ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചു വിളമ്പാം.

ഫോട്ടോ: വിഷ്ണു നാരായണന്‍, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: മെർലി എം. എൽദോ

How to Make Delicious Pineapple Squares at Home:

Pineapple is the star ingredient of this delicious and easy-to-make baked square dessert that requires only a few household items like jam and coconut powder. To begin, you will need all-purpose flour, sugar, desiccated coconut powder, a pinch of salt, butter, and pineapple jam. First, preheat your oven to 180 degrees Celsius and grease a flat baking tray with butter or oil. Mix the dry ingredients together in a bowl, then rub in the butter pieces until the mixture resembles breadcrumbs. Press half of this prepared crumbly mixture firmly into the bottom of the baking tray. Spread a smooth layer of blended pineapple jam evenly over the base before topping it with the remaining flour mixture. Bake the dessert in the preheated oven for about 35 to 45 minutes until the top turns a lovely golden brown color. Finally, allow the baked square to cool completely before cutting it into small, neat pieces to serve to your family and friends.

ADVERTISEMENT