Monday 13 July 2020 02:10 PM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിക്കൊപ്പം പരീക്ഷിക്കാൻ ഒരു നോർത്തിന്ത്യൻ വിഭവം; ആലു ജീര!

Aloo Jeera

ആലു ജീര

1. ഉരുളക്കിഴങ്ങ് – 200 ഗ്രാം

ഉപ്പ് – പാകത്തിന്

2. നെയ്യ് – ഒരു വലിയ സ്പൂൺ

3. വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ജീരകം – അര െചറിയ സ്പൂൺ

4. പച്ചമുളക് അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

തക്കാളി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

സവാള അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

5. ജീരകംപൊടി – അര വലിയ സ്പൂൺ

മുളകുപൊടി – അര െചറിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ഉരുളക്കിഴങ്ങു കഷണങ്ങളാക്കി ഉപ്പിട്ടു വേവിച്ചു വയ്ക്കണം.

∙പാനിൽ െനയ്യ് ചൂടാക്കി വെളുത്തുള്ളി അരിഞ്ഞതും ജീരകം േചർത്തു മൂപ്പിക്കുക.

∙ജീരകം ബ്രൗൺ നിറമാകുമ്പോൾ നാലാമത്തെ ചേരുവ േചർത്തു വഴറ്റണം.

∙വഴന്ന ശേഷം ഉരുളക്കിഴങ്ങു േചർത്തിളക്കി അഞ്ചാമത്തെ േചരുവയും േചർത്തിളക്കി വാങ്ങുക.