Tuesday 09 March 2021 02:15 PM IST : By Vanitha Pachakam

വെറൈറ്റി തന്തൂരി തയാറാക്കണോ, ഇതാ ഭർവൻ തന്തൂരി ആലു!

tandoori

ഭർവൻ തന്തൂരി ആലു

1. ഉരുളക്കിഴങ്ങ് – 12

2. എണ്ണ – പാകത്തിന്

3. ജീരകം – ഒരു ചെറിയ സ്പൂൺ

4. പച്ചമുളക് – അഞ്ച്, അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ

5. ഉണക്കമുന്തിരി – നാലു ചെറിയ സ്പൂൺ

കശുവണ്ടിപ്പരിപ്പ് നുറുക്ക് – രണ്ടു വലിയ സ്പൂൺ

6. ഗ്രീൻപീസ് – 80 ഗ്രാം

പനീർ – 100 ഗ്രാം

ഖോയ (പാൽക്കട്ടി) – 50 ഗ്രാം

7. ചാട്ട്മസാല – അര ചെറിയ സ്പൂൺ

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

8. തന്തൂരി മസാല – പാകത്തിന്

9. മല്ലിയില അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

ചാട്ട് മസാല – അര ചെറിയ സ്പൂൺ

ക്രീം – അൽപം

പാകം ചെയ്യുന്ന വിധം

∙ ഉരുളക്കിഴങ്ങു കഴുകി വൃത്തിയാക്കി ഒന്നരയിഞ്ചു വ്യാസവും രണ്ടിഞ്ച് നീളമുള്ള സിലിണ്ടർ ആകൃതിയിലാക്കി മിനുക്കിയെടുക്കണം. ഇതിന്റെ അറ്റത്ത് നിന്ന് ഉള്ളിലേക്കു ചെറിയ കത്തി കടത്തി, ഉരുളക്കിളങ്ങിന്റെ ഉള്ളിലുള്ള ഭാഗം ചുരണ്ടിയെടുക്കണം.

∙ ഉരുളക്കിഴങ്ങിന്റെ ഈ പുറന്തൊണ്ട് ഇളം സ്വർണ്ണ നിറത്തിൽ വറുത്തു കോരി വയ്ക്കണം. ചുരണ്ടിയെടുത്ത ഭാഗം ചെറുതായി അരിഞ്ഞതും എണ്ണയിൽ വറുത്തു കോരി വയ്ക്കണം.

∙ പാനിൽ അൽപം എണ്ണ ചൂടാക്കി, ജീരകം പൊട്ടിച്ച ശേഷം ഇഞ്ചിയും പച്ചമുളകും വഴറ്റുക. ഇതിൽ ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പു നുറുക്കും ചേർത്തു വഴറ്റണം.

∙ ഇതിലേക്ക് ആറാമത്തെ ചേരുവയും പൊടിയായി അരിഞ്ഞു വറുത്തു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേർത്തിളക്കുക.

∙ പിന്നീട് ഏഴാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങണം.

∙ ഈ മസാല ഉരുളക്കിഴങ്ങിന്റെ പുറന്തൊണ്ടിനുള്ളിൽ നിറച്ച ശേഷം തന്തൂരി മസാല പുരട്ടുക. തീവമുള്ള കമ്പിയിൽ കോർത്ത് തീയിൽ ചുട്ടെടുക്കണം.

∙ ഇനി ഉരുളക്കിഴങ്ങു നടുവെ പിളർന്ന്, വിളമ്പാനുള്ള പ്ലേറ്റിലാക്കി ഒമ്പതാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പണം.