ബോംബെ സാമ്പാർ
1.എണ്ണ – രണ്ടു വലിയ സ്പൂൺ
2.കടുക് – അര ചെറിയ സ്പൂൺ
ജീരകം – അര ചെറിയ സ്പൂൺ
3.സവാള – ഒരു വലുത്, അരിഞ്ഞത്
വെളുത്തുള്ളി – മൂന്ന് അല്ലി
പച്ചമളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
4.തക്കാളി – ഒരു വലുത്, അരിഞ്ഞത്
5.സാമ്പാർ പൊടി – മൂന്നു ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കായംപൊടി – അര ചെറിയ സ്പൂൺ
6.വെള്ളം – രണ്ടു കപ്പ്
പുളി പിഴിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
7.കടലമാവ് – ഒരു വലിയ സ്പൂൺ
8.മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙പാനിൽ എണ്ണ ചൂടാക്കി കടുകും ജീരകവും പൊട്ടിക്കുക.
∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റി സവാള കണ്ണാടിപ്പരുവമാകുമ്പോൾ തക്കാളി വഴറ്റണം.
∙തക്കാളി വെന്തുടയുമ്പോൾ പൊടികൾ ചേർത്തു മൂപ്പിക്കുക.
∙പച്ചമണം മാറുമ്പോൾ വെള്ളം ചേർത്തു തിളപ്പിക്കുക.
∙ആറാമത്തെ ചേരുവ ചേർത്തു തിളയ്ക്കുമ്പോൾ കടലമാവ് അൽപം വെള്ളത്തിൽ കലക്കി സാമ്പാറിൽ ചേർക്കുക.
∙കുറുകി വരുമ്പോൾ മല്ലിയില ചേർത്തിളക്കി വാങ്ങാം.