ADVERTISEMENT
പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുക്, കാൽ ചെറിയ സ്പൂൺ ജീരകം, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്തു നന്നായി വഴറ്റുക. ഇതിലേക്ക് കാബേജ് പൊടിയായി അരിഞ്ഞത് ഒരു കപ്പ് ചേർത്തു നന്നായി വഴറ്റണം. ഇതിലേക്ക് അരക്കിലോ ബസ്മതി അരി വേവിച്ചതു ചേർക്കുക. പാകത്തിനുപ്പും കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും കാൽ ചെറിയ സ്പൂൺ മല്ലിപ്പൊടിയും ഒരു ചെറിയ സ്പൂൺ മുളകുപൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം മൂടിവച്ചു വയ്ക്കണം. തേങ്ങ ചുരണ്ടിയത് ഒരു വലിയ സ്പൂൺ വിതറി ചൂടോടെ വിളമ്പാം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT