Thursday 18 July 2024 03:11 PM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം കഴിക്കാൻ കലക്കൻ വിഭവം, തയാറാക്കൂ കടലപ്പരിപ്പ്–പപ്പട കൂട്ട്!

dal pappad

കടലപ്പരിപ്പ്–പപ്പട കൂട്ട്

1.കടലപ്പരിപ്പ് – കാൽ കപ്പ്

2.തക്കാളി അരിഞ്ഞത് – കാൽ കപ്പ്

സാവള അരിഞ്ഞത് – കാൽ കപ്പ്

വെളുത്തുള്ളി – രണ്ട് അല്ലി

വെള്ളം – മുക്കാൽ കപ്പ്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

3.തേങ്ങ ചിരകിയത് – രണ്ടു വലിയ സ്പൂൺ

സാമ്പാർ പൊടി – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – ഒന്ന്

ഇഞ്ചി – ഒരു ചെറിയ കഷണം

പെരുംജീരകം – ഒരു നുള്ള്

ജീരകം – കാൽ ചെറിയ സ്പൂൺ

4.വെള്ളം – മുക്കാൽ കപ്പ്

ഉപ്പ് – പാകത്തിന്

5.കറിവേപ്പില – ഒരു തണ്ട്

മല്ലിയില അരിഞ്ഞത് – കാൽ കപ്പ്

6.പപ്പടം – രണ്ട്

7.വെളിച്ചെണ്ണ – അര വലിയ സ്പൂൺ

8.കടുക് – അര ചെറിയ സ്പൂൺ

ജീരകം – കാൽ ചെറിയ സ്പൂൺ

കായംപൊടി – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙കടലപ്പരിപ്പ് നന്നായി കഴുകി ഒരു മണിക്കൂർ കുതിർക്കുക.

∙പ്രഷർ കുക്കറിൽ രണ്ടാമത്തെ ചേരുവയും കുതിർത്ത കടലപ്പരിപ്പും ചേർ‌ത്തു വേവിക്കണം.

∙മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ചു കറിയിൽ ചേർത്തു മുക്കാൽ കപ്പു വെള്ളവും പാകത്തിനുപ്പും ചേർത്തു തിളപ്പിക്കുക.

∙കറിവേപ്പിലയും മല്ലിയിലയും ചേർത്തു യോജിപ്പിച്ചു തിളപ്പിക്കണം.

∙പപ്പടം ആറായി മുറിച്ചു വറഉത്തു കറിയിൽ ചേർക്കണം.

∙വെളിച്ചെണ്ണയിൽ എട്ടാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.