Thursday 08 July 2021 03:17 PM IST : By Beena Mathew

ബട്ടൂരയ്ക്കും ചപ്പാത്തിക്കും കിടിലൻ, രുചിയൂറും ഛന മസാല!

chana

ഛന മസാല

1.വെള്ളക്കടല – ഒരു കപ്പ്

2.വെളുത്തുള്ളി – ആറ് അല്ലി

ഇഞ്ചി – ഒരു കഷണം

കറുവാപ്പട്ട – മൂന്നു കഷണം

ഏലയ്ക്ക – മൂന്ന്

ഗ്രാമ്പൂ – ആറ്

ജീരകം – ഒരു ചെറിയ സ്പൂൺ

കുരുമുളക് – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ നിറച്ച്

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ നിറച്ച്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

3.എണ്ണ – പാകത്തിന്

4.സവാള – രണ്ടു വലുത്, അരിഞ്ഞത്

5.തക്കാളി – രണ്ട്, അരിഞ്ഞത്

6.മല്ലിയില – ഒരു കെട്ട്, അരിഞ്ഞത്

പുതിനയില – ഒരു ചെറിയ കെട്ട്, അരിഞ്ഞത്

7.ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ

സോയാസോസ് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

8.മല്ലിയില – അലങ്കരിക്കൻ

പാകം ചെയ്യുന്ന വിധം

∙വെള്ളക്കടല 10–12 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം കുക്കറിൽ വേവിച്ചു വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കണം.

∙എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം അരപ്പു ചേർത്തു നന്നായി വഴറ്റുക.

∙എണ്ണ തെളിയുമ്പോൾ തക്കാളി വഴറ്റിയ ശേഷം മല്ലിയിലയും പുതിനയിലയും ചേർത്തു വഴറ്റണം.

∙ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന കടലയും സോസുകളും ചേർത്തു കുറച്ചു സമയം വേവിക്കുക.

∙ചാറു കുറുകുമ്പോൾ വാങ്ങി മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പാം.