Wednesday 29 November 2023 12:31 PM IST

ചപ്പാത്തിക്കും ചേറിനും ഒപ്പം അതീവരുചിയിൽ ദാൽ പാലക് തട്ക, ഈസി റെസിപ്പി ഇതാ!

Liz Emmanuel

Sub Editor

dal palak

ദാൽ പാലക് തട്ക
1.കടലപ്പരിപ്പ് – ഒരു കപ്പ്

തുവരപ്പരിപ്പ് – അരക്കപ്പ്

2.ബേ ലീഫ് – ഒന്ന്

കറുവാപ്പട്ട – ഒരു ചെറിയ കഷണം

ഏലയ്ക്ക – ഒന്ന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

3.എണ്ണ – രണ്ടു വലിയ സ്പൂൺ

4.കായംപൊടി – ഒരു നുള്ള്

ജീരകം – ഒരു ചെറിയ സ്പൂൺ

5.ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളഉത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

6.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

7.തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്

8.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

9.പാലക് ചീര, അരിഞ്ഞത് – രണ്ടു കപ്പ്

10.മല്ലിയില, അരിഞ്ഞത് – കാൽ കപ്പ്

11.നെയ്യ് – ഒരു വലിയ സ്പൂൺ

12.വറ്റല്‍മുളക് – രണ്ട്

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙കടലപ്പരിപ്പും തുവരപ്പരിപ്പും നന്നായി കഴുകി അരമണിക്കൂർ കുതിർക്കണം.

∙കുതിർത്ത പരിപ്പും രണ്ടാമത്തെ ചേരുവയും ചേർത്തു പ്രഷർ കുക്കറിൽ നന്നായി വേവിച്ചു മാറ്റി വയ്ക്കുക.

∙പാനിൽ‌ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ മൂപ്പിക്കണം.

∙ഇതിലേക്കു അഞ്ചാമത്തെ ചേരുവ ചേർ‌ത്തു വഴറ്റി പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റുക.

‌∙കണ്ണാടിപ്പരുവമാകുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.

∙തക്കാളി വെന്തുടഞ്ഞു വരുമ്പോൾ പൊടികൾ ചേർത്തു വഴറ്റുക.

∙പച്ചമണം മാറുമ്പോൾ പാലക് ചീര അരിഞ്ഞതും ചേർത്തു വഴറ്റി വേവിച്ചു വച്ചിരിക്കുന്ന പരിപ്പും ചേർത്തിളക്കി തിളപ്പിക്കുക. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം.

∙മല്ലിയില അരിഞ്ഞതും നെയ്യു ചൂടാക്കി 12–ാമത്തെ ചേരുവ താളിച്ചതും ചേർത്തിളക്കി വിളമ്പാം.