Thursday 01 August 2024 03:00 PM IST : By സ്വന്തം ലേഖകൻ

കലക്കൻ രുചിയിൽ ഗ്രീൻ പീസ് കറി, വീട്ടുകാരെ ഞെട്ടിക്കാൻ ഇതാ കിടിലൻ റെസിപ്പി!

green peaaas

ഗ്രീൻ പീസ് മസാല

1.എണ്ണ – രണ്ടു വലിയ സ്പൂൺ

2.ബേ ലീഫ് – രണ്ട്

ഗ്രാമ്പൂ – അഞ്ച്

ഏലയ്ക്ക – നാല്

കറുവാപ്പട്ട – ഒന്ന്

3.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി – ഒരു വലിയ സ്പൂൺ

4.മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5.തക്കാളി – ഒന്ന്

കശുവണ്ടിപ്പരിപ്പ് – അഞ്ച്

പച്ചമുളക് – രണ്ട്

മല്ലിയില – അരക്കപ്പ്

വെള്ളം – പാകത്തിന്

6.ഗ്രീൻ പീസ് – ഒരു കപ്പ്

7.കസൂരി മേത്തി – അര ചെറിയ സ്പൂൺ

ഗരംമസാലപൊടി – അര ചെറിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – കാൽ കപ്പ്

ക്രീം – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.

∙സവാളയും ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റും ചേർത്തു വഴറ്റി സവാള കണ്ണാടിപ്പരുവമാകുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ അഞ്ചാമത്തെ ചേരുവ മയത്തിൽ അരച്ചതും ചേർത്തു തിളയ്ക്കുമ്പോൾ ഗ്രീൻ പീസ് ചേർത്തു മൂടിവച്ചു വേവിക്കുക.

∙വെന്തു കുറുകി വരുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.