സാഫ്രാണി നട്ടി പുലാവ്
1.ബസ്മതി അരി – അരക്കിലോ
2.വെള്ളം – നാലു കപ്പ്
പച്ച ഏലയ്ക്ക – രണ്ട്
ഗ്രാമ്പൂ – അഞ്ച്
കറുവാപ്പട്ട – അരയിഞ്ചു കഷണം
3.നെയ്യ് – ഒരു വലിയ സ്പൂൺ
4.പച്ച ഏലയ്ക്ക – രണ്ട്
ഗ്രാമ്പൂ – അഞ്ച്
കറുവാപ്പട്ട – അരയിഞ്ചു കഷണം
വഴനയില – മൂന്ന്
ജീരകം – ഒരു ചെറിയ സ്പൂൺ
5.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
6.ഉപ്പ് – പാകത്തിന്
7.കുങ്കുമപ്പൂവ് – ഒരു നുള്ള്
8.ബദാം – 10
പിസ്ത – 10
കശുവണ്ടിപ്പരിപ്പ് – 10
ഉണക്കമുന്തിരി – രണ്ടു വലിയ സ്പൂൺ
ചെറി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
മല്ലിയില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙അരി കഴുകി വാരി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു തിളപ്പിച്ചതിൽ അരി ചേർത്തു മുക്കാൽ വേവിൽ വേവിച്ചൂറ്റി വയ്ക്കണം.
∙നോൺസ്‌റ്റിക് പാനിൽ നെയ്യ് ചൂടാക്കി നാലാമത്തെ ചേരുവ മൂപ്പിക്കുക. ഇതിൽ സവാള ചേർത്തു വഴറ്റിയ ശേഷം ഉപ്പു ചേർത്തിളക്കി ചെറുതീയിലാക്കി രണ്ടു മിനിറ്റ് മൂടി വയ്ക്കുക.
∙ഇതിലേക്ക് കുങ്കുമപ്പൂവ് അൽപം വെള്ളത്തിൽ ഞെരടിയതും വേവിച്ച ചോറും ചേർത്തിളക്കി ചെറുതീയിലാക്കി അടച്ചു വച്ചു വേവിച്ചെടുക്കുക.
∙എട്ടാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.