Saturday 06 March 2021 12:22 PM IST : By Vanitha Pachakam

ഒരു ഈസി ടേസ്‌റ്റി പനീർ റെസിപ്പി, മലായ് പനീർ!

malai

മലായ് പനീർ

1. എണ്ണ - രണ്ടു വലിയ സ്പൂൺ

2. ജീരകം - ഒരു ചെറിയ സ്പൂൺ

3. സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് - ഒന്ന്, പൊടിയായി അരിഞ്ഞത്

4. മഞ്ഞൾപ്പൊടി - ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി - ഒരു ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

5. പനീർ, ചതുരക്കഷണങ്ങളാക്കിയത് - രണ്ടു കപ്പ്‌

6. ക്രീം - അരക്കപ്പ്

7. മല്ലിയില പൊടിയായി അരിഞ്ഞത് - അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, ജീരകം മൂപ്പിക്കുക.

∙ ഇതിൽ സവാളയും പച്ചമുളകും ചേർത്തു വഴറ്റണം.

∙ സവാള ഗോൾഡൻബ്രൗൺ നിറമാകുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വഴറ്റി അൽപം വെള്ളവും ഒഴിച്ചു ചെറുതീയിൽ തിളപ്പിക്കുക.

∙ ഇതിലേക്ക് പനീർ ക്യൂബുകൾ ഇട്ട് ഇടത്തരം തീയിൽ കുറച്ചു സമയം വയ്ക്കണം.

∙ പിന്നീട് തീ കുറച്ച ശേഷം ക്രീം ചേർത്തു മെല്ലേ ഇളക്കി യോജിപ്പിക്കുക.

∙ അടുപ്പിൽ നിന്നു വാങ്ങി മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പണം.