Saturday 27 November 2021 11:18 AM IST : By സ്വന്തം ലേഖകൻ

വെറൈറ്റിയായി തയാറാക്കാം മിക്സഡ് വെജ് പറാത്ത, രുചിയൂറും റെസിപ്പി!

vegpar

മിക്സഡ് വെജ് പറാത്ത

1.എണ്ണ – ഒരു വലിയ സ്പൂൺ

2.സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

3.മുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ജീരകപ്പൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4.കാരറ്റ് അരിഞ്ഞു വേവിച്ചത് – രണ്ടു വലിയ സ്പൂൺ

ബീൻസ് അരിഞ്ഞു വേവിച്ചത് – രണ്ടു വലിയ സ്പൂൺ

ഉരുളക്കിഴങ്ങ് – ഒന്ന്, വേവിച്ചുടച്ചത്

5.മല്ലിയില അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

6.വെണ്ണ – ഒരു ചെറിയ സ്പൂൺ

7.ഗോതമ്പുപൊടി – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙ഗോതമ്പുപൊടി പാകത്തിനു ചൂടുവെള്ളവും എണ്ണയും ഉപ്പും ചേർത്തു ചപ്പാത്തിക്കെന്ന പോലെ കുഴച്ചു മാറ്റി അര മണിക്കൂർ വയ്ക്കുക.

∙എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.

∙സവാള വഴന്നശേഷം മൂന്നാമത്തെ ചേരുവ ചേർത്തു മസാലമണം വരുമ്പോൾ തയാറാക്കിയ പച്ചക്കറികളും മല്ലിയിലയും ചേർത്തിളക്കി വാങ്ങുക.

∙ചപ്പാത്തി മാവ് ചെറിയ ഉരുളകളാക്കി പരത്തുക.

∙ഓരോ ചപ്പാത്തിയുടേയും മുകളിൽ ഫില്ലിങ്ങ് നിരത്തി മറ്റൊരു ചപ്പാത്തി കൊണ്ടു മൂടിയശേഷം ഒന്നുകൂടി മെല്ലേ പരത്തുക.

∙ഇതു തവയിലിട്ട് വെണ്ണ പുരട്ടി തിരിച്ചും മറിച്ചും ചുട്ടെടുക്കുക.