Friday 26 March 2021 01:44 PM IST : By Vanitha Pachakam

മിക്സഡ് വെജ്ജീസ്-ബട്ടർ സ്റ്റൈൽ, ഒരു വെറൈറ്റി റെസിപ്പി!

vegies

മിക്സഡ് വെജ്ജീസ്-ബട്ടർ സ്റ്റൈൽ

1. തക്കാളി - 50 ഗ്രാം

2. ബീൻസ് - 20 ഗ്രാം

കാബേജ് - 20 ഗ്രാം

കാപ്സിക്കം - 20 ഗ്രാം

കാരറ്റ് - 20 ഗ്രാം

സവാള - 20 ഗ്രാം

ഉരുളക്കിഴങ്ങ് - 20 ഗ്രാം

3. എണ്ണ - ഒരു ചെറിയ സ്പൂൺ

4. ജീരകം - കാൽ ചെറിയ സ്പൂൺ

വറ്റൽമുളക് - ഒന്ന്, കഷണങ്ങളാക്കിയത്

5. പനീർ - 20 ഗ്രാം

ഉപ്പ് - പാകത്തിന്

കുരുമുളകുപൊടി - ഒരു നുള്ള്

ഇഞ്ചി - ഒരു ചെറിയ കഷണം അരിഞ്ഞത്

6. വെള്ളം - രണ്ടു വലിയ സ്പൂൺ

7. വെണ്ണ - രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ തക്കാളി ചൂടുവെള്ളത്തിലിട്ട് ഒരു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിലിട്ടു തൊലി കളഞ്ഞ് അരച്ച് അരിച്ചെടുക്കണം.

∙ രണ്ടാമത്തെ ചേരുവ കനം കുറച്ചു നീളത്തിൽ അരിയുക.

∙ പാനിൽ എണ്ണ ചൂടാക്കി, ജീരകവും വറ്റൽമുളകും ചേർത്ത് ഒരു മിനിറ്റ് വഴറ്റണം.

∙ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും അഞ്ചാമത്തെ ചേരുവയും ചേർത്തിളക്കി വെള്ളവും ചേർത്തു ചെറുതീയിൽ അടച്ചു വച്ചു വേവിക്കുക.

∙ പച്ചക്കറികൾ മുക്കാൽ വേവാകുമ്പോൾ തക്കാളി അരച്ചതും വെണ്ണയും ചേർത്തിളക്കി വേവിച്ചു വാങ്ങുക.