മഷ്റൂം കറി
1. ബട്ടൺ മഷ്റൂം - 18 - 200 ഗ്രാം
2. മുളകുപൊടി - അര വലിയ സ്പൂൺ
മല്ലിപ്പൊടി - മുക്കാൽ വലിയ സ്പൂൺ
മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ
ഇറച്ചിമസാലപ്പൊടി - ഒരു ചെറിയ സ്പൂൺ
ഇഞ്ചി അരിഞ്ഞത് - ഒരു െചറിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ
3. എണ്ണ - മൂന്നു വലിയ സ്പൂൺ
4. സവാള - ഒന്ന്, കനം കുറച്ചരിഞ്ഞത്
പച്ചമുളക് - മൂന്ന്, നീളത്തിൽ അരിഞ്ഞത്
ഇഞ്ചി കനം കുറച്ചു നീളത്തിൽ അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ
കറിവേപ്പില - ഒരു തണ്ട്
5. ഉപ്പ് - പാകത്തിന്
6. ഒന്നരക്കപ്പ് തേങ്ങ ചുരണ്ടിയതു പിഴിഞ്ഞെടുത്ത
ഒന്നാം പാൽ - അരക്കപ്പ്
രണ്ടാം പാൽ - ഒന്നരക്കപ്പ്
7. വിനാഗിരി - ഒരു െചറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙മഷ്റൂം വൃത്തിയാക്കി വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.
∙ ഇതിലേക്ക് അരപ്പു ചേർത്തു നന്നായി വഴറ്റിയ ശേഷം കൂൺ േചർക്കുക.
∙പാകത്തിനുപ്പും രണ്ടാം പാലും േചർത്തു വേവിച്ച ശേഷം ഒന്നാം പാലും േചർത്തു തിളയ്ക്കുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി വിനാഗിരി ചേർത്തിളക്കുക.