Tuesday 07 September 2021 02:36 PM IST : By സ്വന്തം ലേഖകൻ

അതീവ രുചിയിൽ കൂൺ മുളകൂഷ്യം, ഈസി റെസിപ്പി!

mushroom

കൂൺ മുളകൂഷ്യം

1.കൂൺ – 200 ഗ്രാം

2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

ചുവന്നുള്ളി – 100 ഗ്രാം, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

കറിവേപ്പില – മൂന്നു തണ്ട്

തക്കാളി – ഒന്ന്, അരിഞ്ഞത്

3.വെളിെച്ചണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙കൂൺ കഷണങ്ങളാക്കി, രണ്ടാമത്തെ ചേരുവ ചേർത്തിളക്കി വേവിക്കുക.

∙കഷണങ്ങൾ വെന്തശേഷം വെളിച്ചെണ്ണ ഒഴിച്ചിളക്കി വാങ്ങുക.

∙മുളകൂഷ്യം റെഡി.