Tuesday 08 September 2020 03:20 PM IST : By Pachakam Desk

എത്ര കഴിച്ചാലും മതിവരില്ല; ചൂടോടെ പനീർ കട്‌ലറ്റ്!

cutlet

പനീർ കട്‌ലറ്റ്

1. പനീർ - 200 ഗ്രാം

2. കസൂരി മേത്തി - 15 ഗ്രാം

പച്ചമുളക് പൊടിയായി അരിഞ്ഞത് - 20 ഗ്രാം

ഇഞ്ചി ഗ്രേറ്റ് െചയ്തത് - 10 ഗ്രാം

ഉപ്പ് - പാകത്തിന്

മല്ലിയില അരിഞ്ഞത് - പാകത്തിന്

3. കടലമാവ് - 15 ഗ്രാം

വെള്ളം - 250 മില്ലി

4. റൊട്ടിപ്പൊടി - 250 ഗ്രാം

5. എണ്ണ - വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ഒരു ബൗളിൽ പനീർ ചേർത്തു നന്നായി ഉടയ്ക്കുക.

∙ ഇതിൽ രണ്ടാമത്തെ േചരുവ േചർത്തു നന്നായി യോജിപ്പിച്ചു മാവു തയാറാക്കുക.

∙ ഒരേ വലുപ്പത്തില്‍ നീളത്തിൽ ഉരുട്ടി മാറ്റിവയ്ക്കുക.

∙ മറ്റൊരു ബൗളിൽ മൂന്നാമത്തെ േചരുവ യോജിപ്പിച്ചു മാവു തയാറാക്കുക.

∙ ഉരുട്ടിയ കട്‌ലറ്റ്, മാവിൽ ഒന്നു മുക്കിയെടുത്ത് റൊട്ടിപ്പൊടിയിൽ നന്നായി പൊതിഞ്ഞെടുക്കണം.

∙ ഇത് അനക്കാതെ അഞ്ചു മിനിറ്റ് മാറ്റിവയ്ക്കുക.

∙ അൽപം എണ്ണ ചൂടാക്കി കട്‌ലറ്റ് േചർത്ത് ഗോൾഡൻ നിറമാകും വരെ തിരിച്ചും മറിച്ചുമിട്ടു വറുക്കുക.

∙ ചാട്ട് മസാലയ്ക്കും ബംഗാളി മസ്റ്റേർഡ് സോസിനുമൊപ്പം വിളമ്പാം.