ക്രീമി പനീർ മഖനി
1.എണ്ണ – ഒരു വലിയ സ്പൂൺ
2.വെളുത്തുള്ളി – നാല് അല്ലി, പൊടിയായി അരിഞ്ഞത്
3.സവാള – ഒന്ന്, അരിഞ്ഞത്
തക്കാളി – നാല്, അരിഞ്ഞത്
വറ്റൽമുളക് – നാല്
കശുവണ്ടിപ്പരിപ്പ് – പത്ത്
4.വെള്ളം – പാകത്തിന്
5.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
6.വെണ്ണ – ഒരു വലിയ സ്പൂൺ
7.പനീർ – 200 ഗ്രാം
8.മല്ലിയില, അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റുക.
∙മൂന്നാമത്തെ ചേരുവ വഴറ്റി പാകത്തിനു വെള്ളം ഒഴിച്ചു മൂടിവച്ചു വേവിക്കുക.
∙തക്കാളി വെന്തുടയുമ്പോൾ വാങ്ങി തണുത്തു കഴിയുമ്പോൾ മയത്തിൽ അരയ്ക്കുക.
∙പാനിൽ വെണ്ണ ചൂടാക്കി അരച്ചു വച്ച മിശ്രിതം ചേർത്തു തിളപ്പിക്കുക.
∙ഇതിലേക്കു പൊടികൾ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ പനീർ ചേർത്തു വേവിക്കുക.
∙മല്ലിയിലയും ചേർത്തിളക്കി വാങ്ങാം.