Monday 21 September 2020 12:33 PM IST : By Pachakam Desk

കുട്ടിക്കുറുമ്പിനു കൂട്ടായി പനീർ സാൻവിച്ച്; ഈസി റെസിപ്പി!

p.sandwich

പനീർ സാൻവിച്ച്

1. എണ്ണ - രണ്ടു വലിയ സ്പൂൺ

2. സവാള പൊടിയായി അരിഞ്ഞത് - അരക്കപ്പ്

തക്കാളി - ഒന്ന്, പൊടിയായി അരിഞ്ഞത്

പനീർ - 25 ഗ്രാം, പൊടിച്ചത്

കറിവേപ്പില അരിഞ്ഞത് - ഒരു വലിയ സ്പൂൺ

ഉരുളക്കിഴങ്ങ് - ഒന്ന്, വേവിച്ചുടച്ചത്

3. മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

4. റൊട്ടി - ആറു സ്ലൈസ്

5. ചീസ് ഗ്രേറ്റ് െചയ്തത് - പാകത്തിന്

6. വെണ്ണ  ആറു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി രണ്ടാമത്തെ േചരുവ വഴറ്റിയ ശേഷം മല്ലിയിലയും ഉപ്പും കുരുമുളകുപൊടിയും േചർത്തു വാങ്ങുക. ഇതാണ് ഫില്ലിങ്.

∙ ഓരോ സ്ലൈസ് റൊട്ടിയുടെയും ഒരു വശത്തു ചീസ് ഗ്രേറ്റ് െചയ്തതു നിരത്തി അതിനു മുകളിൽ അൽപം ഫില്ലിങ് നിരത്തി അടുത്ത റൊട്ടി സ്ലൈസ് കൊണ്ടു മൂടുക.

∙ റൊട്ടിയുടെ പുറംവശത്ത് വെണ്ണ പുട്ടി തവയിൽ വച്ചോ ടോസ്റ്ററിൽ വച്ചോ ഗ്രിൽ െചയ്തെടുക്കുക.

∙ ലെറ്റൂസ്, ഫിങ്കർ ചിപ്സ് എന്നിവയ്ക്കൊപ്പം വിളമ്പാം.