Thursday 03 December 2020 04:30 PM IST

വെജ്ജി ലോഡഡ് സാമ്പാർ പാസ്ത, ഒരു വെറൈറ്റി പാസ്ത റെസിപ്പി!

Liz Emmanuel

Sub Editor

padta

വെജ്ജി ലോഡഡ് സാമ്പാർ പാസ്ത

1.പാസ്ത – ഒന്നരക്കപ്പ്, വേവിച്ചത്

2.എണ്ണ – ഒരു വലിയ സ്പൂൺ

3.സവാള – കാൽ കപ്പ്, ചെറുതായി അരിഞ്ഞത്

ബീൻസ് – കാൽ കപ്പ്, ചെറുതായി അരിഞ്ഞത്

കാരറ്റ് – കാൽ കപ്പ്, ചെറുതായി അരിഞ്ഞത്

കാബേജ് – കാൽ കപ്പ്, ചെറുതായി അരിഞ്ഞത്

4.സാമ്പാർപൊടി – രണ്ടു ചെറിയ സ്പൂൺ

5.തക്കാളി – രണ്ട്, ചെറുതായി അരിഞ്ഞത്

6.ഉപ്പ്– പാകത്തിന്

കുരുമുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

  • പാസ്ത ആവശ്യത്തിനു വെള്ളം ഒഴിച്ചു വേവിച്ചൂറ്റി വയ്ക്കുക.

  • പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.‌

  • ഇതിലേക്കു സാമ്പാർപൊടി ചേർത്തു നന്നായി വഴറ്റണം.

  • ശേഷം തക്കാളി ചേർത്തു വഴറ്റണം. തക്കാളി വെന്തുടയുന്നതാണു പാകം.

  • ഇതിൽ വേവിച്ചു വച്ചിരിക്കുന്ന പാസ്ത ചേർത്തിളക്കി ആറാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.

    തയാറാക്കുന്ന വിധം വീഡിയോയിൽ.