പാവയ്ക്ക എരിശ്ശേരി
1.പാവയ്ക്ക – രണ്ട്, വട്ടത്തിൽ അരിഞ്ഞത്
2.ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി, മുളകുപൊടി – അര ചെറിയ സ്പൂൺ വീതം
3.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
കുരുമുളക് – അര വലിയ സ്പൂൺ
അരി – ഒരു വലിയ സ്പൂൺ, വറുത്തത്
4.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
5.കടുക് – ഒരു ചെറിയ സ്പൂൺ
ഉഴുന്നുപരിപ്പ് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
6.തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙പാവയ്ക്ക അൽപം എണ്ണയിൽ മൂപ്പിക്കുക.
∙ഇതിൽ രണ്ടാമത്തെ ചേരുവയും അൽപം വെള്ളവും തളിത്തു വേവിക്കുക.
∙മൂന്നാമത്തെ ചേരുവ നന്നായി അരച്ചു പാവയ്ക്കയിൽ ചേർത്തിളക്കി തിളപ്പിക്കുക.
∙കുറുകി വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക.
∙എണ്ണയിൽ അഞ്ചാമത്തെ ചേരുവ മൂപ്പിച്ചശേഷം ആറാമത്തെ ചേരുവ ചേർത്തു നന്നായി വറുത്തു കറിയിൽ ചേർക്കുക.