Monday 14 June 2021 03:17 PM IST

പൈനാപ്പിൾ മധുരക്കറി, മധുരമൂറും സദ്യ വിഭവം!

Liz Emmanuel

Sub Editor

pine

പൈനാപ്പിൾ മധുരക്കറി

1.പൈനാപ്പിൾ – രണ്ടു കപ്പ്

2.പച്ചമുളക് ചെറുതായി അരിഞ്ഞത് – ഒന്ന്

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

പഞ്ചസാര – രണ്ടു വലിയ സ്പൂൺ

3.തേങ്ങാ ചുരകിയത് – ഒരു കപ്പ്

ജീരകം – ഒരു ചെറിയ സ്പൂൺ

4.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

5. കടുക് – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

തേങ്ങ ചുരണ്ടിയത് – ഒരു വലിയ സ്പൂൺ

കിസ്മിസ് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പൈനാപ്പിൾ തൊലി കളഞ്ഞ് കൊത്തിയരിഞ്ഞു വയ്ക്കുക. അരിഞ്ഞതിനു ശേഷം മിക്സിയിൽ ഒന്നു കറക്കിയെടുക്കുകയുമാവാം.

∙ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി വേവിക്കുക.

∙തേങ്ങയും ജീരകവും ഒന്നിച്ച് അരയ്ക്കുക. നല്ലതുപോലെ അരഞ്ഞു കിട്ടണം.

∙അരച്ച തേങ്ങാ മിശ്രിതം പൈനാപ്പിൾ മിശ്രിതത്തിൽ ചേർത്തു വേവിച്ചു വാങ്ങുക.

∙വെളിച്ചെണ്ണ ചുടാക്കി അഞ്ചാമത്തെ ചേരുവ മൂപ്പിച്ച് കറിയിൽ താളിച്ചു വിളമ്പാം.