ADVERTISEMENT

ഉരുളക്കിഴങ്ങു തൈരു കറി

1.ഉരുളക്കിഴങ്ങ് – നാല്

ADVERTISEMENT

ഉപ്പ് – പാകത്തിന്

‌2.എണ്ണ – മൂന്നു വലിയ സ്പൂൺ

ADVERTISEMENT

3.വറ്റൽമുളക് – ഒന്ന്, കഷണങ്ങളാക്കിയത്

4.ജീരകം – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

ഉലുവ – അര ചെറിയ സ്പൂൺ

5.പച്ചമുളക് – രണ്ട്, നീളത്തിൽ കീറിയത്

6.മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

കായംപൊടി – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7.തൈര് – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങു കഷണങ്ങളാക്കി ഉപ്പും ചേർത്തു വേവിക്കുക.

എണ്ണ ചൂടാക്കി വറ്റൽമുളകു മൂപ്പിച്ചുകോരി വയ്ക്കണം.

ഇതേ എണ്ണയിൽ ജീരകവും ഉലുവയും മൂപ്പിച്ചശേഷം പച്ചമുളകും ചേർത്തു വഴറ്റിയ ശേഷം ആറാമത്തെ ചേരുവ ചേർത്തു വഴറ്റുക. ഉരുളക്കിഴങ്ങു വേവിച്ചതും ചേർത്തിളക്കി, മസാല നന്നായി പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ അടുപ്പിൽ നിന്നു വാങ്ങുക.

തൈര് ഉടച്ചതും ചേർത്തിളക്കി വീണ്ടും ചെറുതീയിൽ വച്ചു തു

രെ ഇളക്കുക. കുറുകുമ്പോൾ വാങ്ങി വറ്റൽമുളകു വറുത്തതു ചേർത്തിളക്കി വിളമ്പാം.

കടപ്പാട്

ഓമന ജേക്കബ്

ADVERTISEMENT