Friday 08 October 2021 03:53 PM IST : By Susi Mathew

വളരെയെളുപ്പം തയാറാക്കാം ഈ ലഞ്ച് റെസിപ്പി, പുളിസാദം!

pulisadam

പുളിസാദം

1.പൊന്നിയരി – മൂന്നു കപ്പ്, വേവിച്ചെടുക്കണം

2.നല്ലെണ്ണ / വെളിച്ചെണ്ണ – അരക്കപ്പ്

3.കടുക് – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – നാല്, മുറിച്ചത്

പച്ചമുളക് – ആറ്

സവാള – ഒരു ചെറുത്

5.ഉലുവാപ്പൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കറിവേപ്പില – ഒരു തണ്ട്

6.വാളൻപുളി – ഒരു വലിയ നാരങ്ങാവലുപ്പത്തിലെടുത്തു മുക്കാൽ കപ്പ് വെള്ളം ചേർത്തു പിഴിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം നാലാമത്തെ ചേരുവ വഴറ്റുക.

∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി, പുളി പിഴിഞ്ഞതും ചേർത്തു വറ്റിച്ചെടുക്കുക.

∙ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചോറും പാകത്തിനുപ്പും ചേർത്തിളക്കി യോജിപ്പിച്ചു ചൂടോടെ വിളമ്പുക.