Monday 20 July 2020 02:49 PM IST : By സ്വന്തം ലേഖകൻ

പേരുപോലും വ്യത്യസ്തം! അപ്പോൾ രുചിയുടെ കാര്യം പറയണോ! പരീക്ഷിക്കാം സബ്ജി ചാന്ദ് ഖാലിയ!

Sabji Chaandi Khalia

സബ്ജി ചാന്ദ് ഖാലിയ

1. കാരറ്റ് – ഒരു ഇടത്തരം, കഷണങ്ങളാക്കിയത്

ബീൻസ് – ആറ്, കഷണങ്ങളാക്കിയത്

കോളിഫ്ളവർ പൂക്കളായി അടർത്തിയത് – ഒരു കപ്പ്

ഗ്രീൻപീസ് – അരക്കപ്പ്

ഉപ്പ് – പാകത്തിന്

2. എണ്ണ – ഒരു വലിയ സ്പൂൺ

3. വെളുത്തുള്ളി അരച്ചത് – ഒരു വലിയ സ്പൂൺ

കശുവണ്ടിപ്പരിപ്പ് അരച്ചത് – നാലു വലിയ സ്പൂൺ

തക്കാളി അരച്ചത് – രണ്ടു വലിയ സ്പൂൺ

4. ജീരകംപൊടി – അര െചറിയ സ്പൂൺ

ഫ്രെഷ് ക്രീം – ഒരു വലിയ സ്പൂൺ

സിൽവർ ലീഫ് – അൽപം

പാകം െചയ്യുന്ന വിധം

∙ഒന്നാമത്തെ േചരുവ യോജിപ്പിച്ചു വേവിച്ചു വയ്ക്കുക.

∙എണ്ണ ചൂടാക്കി മൂന്നാമത്തെ േചരുവ വഴറ്റിയ ശേഷം പച്ചക്കറികൾ വേവിച്ചതു േചർത്തിളക്കി 10 മിനിറ്റ് വേവിക്കുക.

∙വെന്ത ശേഷം നാലാമത്തെ ചേരുവ ചേർത്തിളക്കി ചൂടോടെ വിളമ്പാം.