Monday 14 October 2024 02:46 PM IST : By സ്വന്തം ലേഖകൻ

ചിക്കൻ കൊണ്ടാട്ടത്തിന്റെ അതേ രുചിയിൽ തയാറാക്കാം സോയബീൻ കൊണ്ടാട്ടം, ഈസി റെസിപ്പി!

soyaaaa

സോയബീൻ കൊണ്ടാട്ടം

1.സോയ ചങ്സ് – 250 ഗ്രാം

2.കോൺഫ്‌ളോർ – ഒന്നര വലിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

ഗരംമസാല പൊടി – കാൽ ചെറിയ സ്പൂൺ

വിനാഗിരി – നാലു വലിയ സ്പൂൺ

മുട്ട – ഒന്ന്, അടിച്ചത്

3.എണ്ണ – വറുക്കാൻ ആവശ്യത്തിന്

4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5.കറിവേപ്പില – ഒരു തണ്ട്

സവാള – ഒന്ന്, അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

6.വറ്റൽമുളക് ചതച്ചത് – രണ്ടു വലിയ സ്പൂൺ

ടുമാറ്റോ സോസ് – നാലു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

സോയ ചങ്സ് കുതിർത്തു പിഴിഞ്ഞ് വെള്ളം കളഞ്ഞു വയ്ക്കണം.

ഒരു വലിയ ബൗളില്‍ രണ്ടാമത്തെ ചേരുവയും കുതിർത്ത സോയ ചങ്സ് ചേർത്തു യോജിപ്പിച്ചു ചൂടായ എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കണം.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റുക.

∙സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന സോയചങ്സും ചേർത്തു യോജിപ്പിച്ചു വാങ്ങാം.

∙വറുത്ത പച്ചമുളകും കറിവേപ്പിലയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.