Monday 05 February 2024 03:41 PM IST : By സ്വന്തം ലേഖകൻ

നോൺ വെജ് സ്വാദിലൊരു വെജിറ്റേറിയൻ കറി, സോയ ചങ്സ് കറി!

soyaaaaaaa

സോയ ചങ്സ് കറി

1.സോയ ചങ്സ് – ഒരു കപ്പ്

2.കട്ടിത്തൈര് – കാൽ കപ്പ്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – ഒന്നര വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

3.എണ്ണ – രണ്ടു വലിയ സ്പൂൺ

4.ജീരകം – അര ചെറിയ സ്പൂൺ

4.ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

5.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

6.തക്കാളി, അരച്ചത് – അരക്കപ്പ്

7.ഉപ്പ് – പാകത്തിന്

8.ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം‍

∙സോയ പാകത്തിനു ചൂടുവെള്ളത്തിൽ കുതിർത്തു വെള്ളം ഊറ്റി വയ്ക്കുക.

∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു സോയ ചേർത്ത് അരമണിക്കൂർ വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി ജീരകം വഴറ്റുക.

∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙സവാള ചേർത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ തക്കാളി അരച്ചതു ചേർക്കുക.

∙സോയ ചേർത്തു വഴറ്റി ഉപ്പു പാകത്തിനാക്കി മൂടിവച്ചു വേവിക്കുക.

∙മൂടി തുറന്നു കുറുകി വരുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.