Friday 11 October 2024 03:58 PM IST

ചപ്പാക്കിക്കൊപ്പം കഴിക്കാൻ കിടിലൻ രുചിയിൽ സോയ പെപ്പർ മസാല, ഈസി റെസിപ്പി!

Silpa B. Raj

soya masaala

സോയ പെപ്പർ മസാല

1.സോയ ചങ്സ് – അരക്കപ്പ്

2.എണ്ണ – ഒരു ചെറിയ സ്പൂൺ

3.മല്ലി – രണ്ടു ചെറിയ സ്പൂൺ

കുരുമുളക് – ഒരു ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

പെരുംജീരകം – അര ചെറിയ സ്പൂൺ

കസ് കസ് – അര ചെറിയ‌ സ്പൂൺ

പച്ചമുളക് – ഒന്ന്, നീളത്തിൽ അരിഞ്ഞത്

കശുവണ്ടിപ്പരിപ്പ് – നാ‌ല്

‌കറിവേപ്പില – ഒരു തണ്ട്

4.തേങ്ങ ചിരകിയത് – അരക്കപ്പ്

5.എണ്ണ – മൂന്നു വലിയ സ്പൂൺ

6.പെരുംജീരകം – കാൽ ചെറിയ സ്പൂൺ

7.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

8.തക്കാളി – ഒന്ന്, അരിഞ്ഞത്

9.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

10.മല്ലിയില അരിഞ്ഞത് – രമ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙സോയ ചങ്സ് കഴുകി അരമണിക്കൂർ കുതിർത്ത് തിളപ്പിച്ചൂറ്റി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റണം.

∙പച്ചമണം മാറുമ്പോൾ തേങ്ങ ചേർത്തു വഴറ്റി തണുക്കുമ്പോൾ മയത്തിൽ അരച്ചു വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി പെരുംജീരകം മൂപ്പിക്കണം.

∙ഏഴാമത്തെ ചേരുവ വഴറ്റി സവാള കണ്ണാടിപ്പരുവമാകുമ്പോൾ തക്കാളി ചേർക്കണം.

∙തക്കാളി ഉടഞ്ഞു വരുമ്പോൾ ഒൻപതാമത്തെ ചേരുവ ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ സോയ ചങ്സ് ചേർക്കുക.

∙അരച്ചു വച്ചിരിക്കുന്ന തേങ്ങ മിശ്രിതവും ചേർത്തിളക്കി തിളയ്്ക്കുമ്പോൾ മല്ലിയില ചേർത്തു വാങ്ങാം.