ADVERTISEMENT

സ്പൈസി സോസ‌ി മഷ്റൂം

1.ബട്ടൺ കൂൺ – 200 ഗ്രാം

ADVERTISEMENT

2.എണ്ണ – മൂന്നു വലിയ സ്പൂൺ

3.ഉപ്പ് – പാകത്തിന്

ADVERTISEMENT

4.സവാള – മൂന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

5.വറ്റൽമുളക് ചതച്ചത് – രണ്ടു ചെറിയ സ്പൂൺ

(എരിവു വേണ്ടതനുസരിച്ച് അളവു കൂട്ടാം)

6.ടുമാറ്റോ സോസ് – മുക്കാൽ കപ്പ്

വാളൻപുളി പിഴിഞ്ഞത് – ഒരു ചെറിയ സ്പൂൺ

7.മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

കൂൺ ഓരോന്നും വൃത്തിയാക്കിയശേഷം രണ്ടായി പിളർന്നു വയ്ക്കണം.

  • എണ്ണ ചൂടാക്കി കൂണും അല്പം ഉപ്പു ചേർത്തു വഴറ്റി മാറ്റിവയ്ക്കുക.

  • ബാക്കിയുള്ള എണ്ണയിൽ നാലാമത്തെ ചേരുവ ചേർത്തു വഴറ്റി ബ്രൗൺ നിറമാകും മുമ്പ്, വറ്റൽമുളക‌ു ചതച്ചതും ചേർത്ത് ഏതാനും സെക്കൻഡ് കൂടി വഴറ്റുക.

  • ഇതിലേക്കു ടുമാറ്റോ സോസും പുളി പിഴിഞ്ഞതും ചേർത്തിളക്കി തിളപ്പിക്കുക. നന്നായി കുറുകി തിളക്കം വരുന്ന പാകമാകണം. ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാം. പാകത്തിനുപ്പും ചേർക്കണം.

  • വിളമ്പുന്നതിനു തൊട്ടുമുമ്പ് മല്ലിയിലയും ചേർത്തിളക്കുക.

  • വാങ്ങി വച്ച ഗ്രേവിയിലേക്കു കൂൺ വഴറ്റിയതു ചേർത്തിളക്കി വിളമ്പാം.

    കടപ്പാട്

    രേഖ ജേക്കബ് പെരിഞ്ചേരി

    ADVERTISEMENT