Saturday 29 June 2024 04:48 PM IST

കുട്ടികൾക്കായി വെറൈറ്റി ബ്രേക്ക്ഫാസ്റ്റ്, സ്വീറ്റ്കോൺ ഫ്രിറ്റേഴ്സ്!

Liz Emmanuel

Sub Editor

fritters

സ്വീറ്റ്കോൺ ഫ്രിറ്റേഴ്സ്

1.മൈദ –75 ഗ്രാം

മുളകുപൊടി – അര ചെറിയ സ്പൂൺ

2.പാൽ – 150 മില്ലി

മുട്ട – ഒന്ന്, അടിച്ചത്

3.സ്വീറ്റ്കോൺ – ഒരു ടിൻ

മല്ലിയില – മൂന്നു തണ്ട്, അരിഞ്ഞത്

സ്‌പ്രിങ് അണിയൻ – രണ്ടു തണ്ട്, പൊടിയായി അരിഞ്ഞത്

ചുവന്ന കാപ്സിക്കം – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്

4.എണ്ണ – നാലു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മൈദയും മുളകുപൊടിയും ഒരു ബൗളിലാക്കി ഇളക്കി യോജിപ്പിക്കണം.

∙മുട്ടയും പാലും ചേർത്തടിച്ച് മൈദക്കൂട്ടിൽ ചേർത്തു ദോശമാവു പോലെ കലക്കി വയ്ക്കണം.

∙ഈ മാവിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കണം. നല്ലതുപോലെ കുറുകിയ മാവാകണം.

∙ഫ്രൈയിങ് പാൻ ചൂടാക്കി ഓരോ വലിയ സ്പൂൺ മാവു കോരിയൊഴിക്കണം.

∙വെന്തു തുടങ്ങുമ്പോൾ ഒരോ സ്പൂൺ എണ്ണ ചുറ്റിനും ഒഴിച്ച് മൊരിഞ്ഞു വരുമ്പോൾ മറിച്ചിട്ടു മൊരിച്ചെടുക്കണം.