തക്കാളിക്കറി
എണ്ണ ചൂടാക്കി രണ്ടു സവാള അരിഞ്ഞതും രണ്ടു വറ്റൽമുളകും ചേർത്തു വഴറ്റുക. ഇതിലേക്ക് ഒരു ചെറിയ സ്പൂൺ ജീരകം, ഒരു വലിയ സ്പൂൺ മല്ലിപ്പൊടി, അര ചെറിയ സ്പൂൺ കുരുമുളകുപൊടി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്തു വഴറ്റി വാങ്ങുക. ഇതിൽ ഒരു വലിയ സ്പൂൺ തേങ്ങ ചുരണ്ടിയതും പാകത്തിനുപ്പും ചേർത്തു മിക്സിയിൽ അരച്ചെടുക്കണം. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം അഞ്ചു തക്കാളി അരിഞ്ഞതു ചേർത്ത് വഴറ്റുക. ഇതിലേക്ക് അരപ്പും ചേർത്തിളക്കി തിളയ്ക്കുമ്പോൾ വാങ്ങി മല്ലിയില അരിഞ്ഞതും ചേർത്തു വാങ്ങുക. ചപ്പാത്തിക്കൊപ്പം കഴിക്കാം.
തയാറാക്കുന്ന വിധം വീഡിയോയിൽ...